ഹരിപ്പാട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ടെലിഫിലിമിൽ അഭിനയിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള ബോധവൽക്കരണം ലക്ഷ്യമിടുന്ന നിങ്ങളിൽ ഒരാൾ എന്ന ടെലിഫിലിമിൽ ഒരു മിനിട്ട് ദൈർഘ്യമുള്ള ഭാഗത്താണ് അദ്ദേഹം അഭിനയിക്കുന്നത്. നവംബറിൽ ചിത്രീകരണം തുടങ്ങിയ ഫിലിം മെയ് 31 ന് റിലീസാകും. വിഷ്ണു.വി.ഗോപൻ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ടെലിഫിലിമിൽ വിജയ് ബാബു, ആനന്ദ് സജിത്, എന്നിവരും അഭിനയിക്കുന്നു. ആറാട്ടുപുഴയിലെ വലിയഴീക്കലിൽ ഇന്നലെ ചിത്രീകരണം നടന്നു.
Related posts
കോന്നി ആനത്താവളത്തിലെ ‘നീലകണ്ഠൻ’ ചരിഞ്ഞു; ദുഖം താങ്ങാനാവാതെ ആനപ്രേമികൾ
കോന്നി: കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞു. കുങ്കി ആന കോന്നി സുരേന്ദ്രനെ വനംവകുപ്പ് കോന്നിയിൽ നിന്നു മാറ്റിയതിനു പകരമായി കോടനാട്ടുനിന്ന്...തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നൽകിയില്ല; സിപിഎം അനുഭാവിക്കു പ്രാദേശിക നേതാക്കളുടെ ക്രൂരമർദനം
മല്ലപ്പള്ളി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നൽകിയില്ലെന്ന പേരിൽ സിപിഎം അനുഭാവിയായ കരാറുകാരനെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി. മല്ലപ്പള്ളി...മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മയുടെ മരണകാരണവും സാമ്പത്തിക തട്ടിപ്പോ? മാന്നാറിലെ ആത്മകളിൽ നാട്ടുകാർ ആശങ്കയിൽ
മാന്നാര്‍: മാന്നാറിൽ അടുത്ത നാളുകളിലായി നടന്ന ആത്മഹത്യകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മാന്നാറിലെ...