കോട്ടയം: മാങ്ങാനത്ത് ചാക്കില്‍ കണ്ടെത്തിയ മൃതദേഹം പയ്യപ്പാടി സ്വദേശി പുന്നാപറമ്പില്‍ സന്തോഷ് എന്ന സന്തോഷ് ഫിലിപ്പോസ് (34) ആണെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ കൊല നടത്തിയത് മീനടത്ത് റബര്‍ തോട്ടത്തിലാണെന്ന് വ്യക്തമായി. പ്രതി കമ്മല്‍ വിനോദിന്റെ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ചാണ് കൊല നടത്തിയത്.
റബര്‍ തോട്ടത്തിനുള്ളിലാണ് വിനോദ് താമസിക്കുന്ന വീട്. വീടിനടുത്തു വച്ചു തന്നെയാണ് കൊല നടത്തി കഷണങ്ങളാക്കിയെന്നുള്ളതിന് തെളിവ് ലഭിച്ചു. എന്നാല്‍ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടരുകയാണ്.
കൊല നടത്തിയ സ്ഥലം വൃത്തിയായി കഴുകിയിട്ടുണ്ട്. ഇവിടെ സയന്റിഫിക് വിദഗ്ധരെത്തി തെളിവ് ശേഖരിക്കും. മൃതദേഹം കഷണങ്ങളാക്കി മുണ്ടകപ്പാടം കലുങ്കിലും തല മക്രോണി പാലത്തനടുത്ത് തോട്ടിലും ഉപേക്ഷിക്കുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയുടെ ഓട്ടോയിലാണ് മൃതദേഹം ഉപേക്ഷിക്കാന്‍ പോയത്.