മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെ ബൈക്ക് തകരാറിലായി! പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ യുവാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍പണി

നെ​ടു​മ്പാ​ശേ​രി: ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​ക്ക​ളെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പോ​ലീ​സ് നാ​ട​കീ​യ​മാ​യി പി​ടി​കൂ​ടി. മോ​ഷ്ടി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ത​ക​രാ​റി​ലാ​യ ബൈ​ക്ക് വ​ര്‍​ക്ക്ഷോ​പ്പി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യും സം​ഭ​വ​മ​റി​ഞ്ഞ പോ​ലീ​സ് ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച വ​ര്‍​ക്ക്ഷോ​പ്പ് ഉ​ട​മ​യാ​ണെ​ന്ന വ്യാ​ജേ​നെ പ്ര​തി​ക​ളെ വി​ളി​ച്ച് വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ റി​യാ​ദും(19) പ​തി​നേ​ഴു​കാ​ര​നാ​യ കൂ​ട്ടു​പ്ര​തി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ന്നു​ക​ര നോ​ര്‍​ത്ത് കു​ത്തി​യ​തോ​ട് കി​ഴ​ക്കെ​പ്പ​ള്ളി​ക്ക് സ​മീ​പം വി​ത​യ​ത്തി​ല്‍ ബ്രൈ​റ്റ് ജോ​യി​യു​ടെ ആ​ഡം​ബ​ര ബൈ​ക്കാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച കാ​ര്‍​പോ​ര്‍​ച്ചി​ല്‍ നി​ന്ന് വ്യാ​ജ താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് മോ​ഷ്ടി​ച്ച​ത്. ഗേ​റ്റ് പൂ​ട്ടാ​തി​രു​ന്ന​താ​ണ് വി​ന​യാ​യ​ത്.

ഇ​രു​വ​രും ഒ​രു ബൈ​ക്കി​ലാ​ണ് മോ​ഷ്ടി​ക്കാ​നെ​ത്തിയ​ത്. മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഇ​രു​വ​രും പ​റ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ഇ​ന്ധ​നം തീ​ര്‍​ന്നു. അ​തോ​ടെ യ​ന്ത്ര​ത്ത​ക​രാ​റാ​ണെ​ന്ന് ക​രു​തി ഫോ​ണി​ല്‍ വി​ളി​ച്ച് പൂ​ശാ​രി​പ്പ​ടി ഭാ​ഗ​ത്തു​ള്ള വ​ര്‍​ക്ക്ഷോ​പ്പി​ല്‍ ഏ​ല്‍​പ്പി​ച്ചു.

രാ​വി​ലെ ബൈ​ക്ക് കാ​ണാ​താ​യ​തോ​ടെ ബ്രൈ​റ്റ് മാ​ഞ്ഞാ​ലി, പ​റ​വൂ​ര്‍ ഭാ​ഗ​ത്തു​ള്ള സു​ഹൃ​ത്തു​ക്ക​ളെ​വി​വ​ര​മറി​യി​ക്കു​ക​യും വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

സുഹൃത്തുക്കൾ ചാ​ലാ​ക്ക ക​ടു​വ​ക്കാ​വ് അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മോ​ഷ്ടി​ച്ച ബൈ​ക്ക് ഓടിച്ചുകൊ​ണ്ടു പോ​കു​ന്ന​ത് കണ്ടു.

തുടർന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ര്‍​ക്ക് ഷോ​പ്പി​ൽ ബൈ​ക്ക് ക​ണ്ടെത്തുകയായിരുന്നു. പ​റ​വൂ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ഗീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെത്തി​യ പോ​ലീ​സ് നാ​ട​കീ​യ​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ മ​റ്റ് കേ​സു​ക​ള്‍ ക​ണ്ടെത്താനാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി​യെ ജു​വൈ​ന​ല്‍ ഹോ​മി​ലും റി​യാ​ദി​നെ ആ​ലു​വ സ​ബ് ജ​യി​ലി​ലും റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment