തലകറങ്ങി വീണാലും വിടില്ല! റോഡില്‍ കുഴഞ്ഞുവീണ വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം അണിയിച്ചതായി പരാതി; കാട്ടാക്കടയില്‍ നടന്ന സംഭവം ഇങ്ങനെ…

കാ​ട്ടാ​ക്ക​ട: റോഡില്‌ കു​ഴ​ഞ്ഞു​വീ​ണ വീ​ട്ട​മ്മ​യു​ടെ ആ​റ​ര​പ്പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് പ​ക​രം മു​ക്കു​പ​ണ്ടം അ​ണി​യി​ച്ച​താ​യി പ​രാ​തി. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.
സംഭവത്തിൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി പോ​ലീ​സ് പറഞ്ഞു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ല​യി​ൻ​കീ​ഴ് ജം​ഗ്ഷ​ന​ടു​ത്തു​ള്ള ഇ​ട​റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം .മ​ല​യി​ൻ​കീ​ഴി​ന് പൊ​റ്റ​യി​ൽ തി​രു​വാ​തി​ര​യി​ൽ എ​സ്.​കെ. വേ​ണ​കു​മാ​ര​ന്‍റെ ഭാ​ര്യ സ​തി​കു​മാ​രി​യു​ടെ (41) ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന് മ​ക്കു​പ​ണ്ടം അ​ണി​യി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ല​ര പ​വ​ന്‍റെ താ​ലി മാ​ല​യും കൈ​യി​ൽ കി​ട​ന്ന ര​ണ്ട് പ​വ​ന്‍റെ വ​ള​യു​മാ​ണ് ക​വ​ർ​ന്ന​ത്. ഉൗ​രി​യെ​ടു​ത്ത താ​ലി​മാ​ല​യ്ക്ക് പ​ക​രം വി​ല​യി​ല്ലാ​ത്ത മു​ക്കു​പ​ണ്ടം ക​ഴു​ത്തി​ലി​ട്ട് മോ​ഷ്ടാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വം ഇ​ങ്ങ​നെ: സ​തി​കു​മാ​രി കാ​ട്ടാ​ക്ക​ട​യി​ലു​ള്ള ത​യ്യ​ൽ ക്ലാ​സി​ൽ പോ​കാ​നാ​യി രാ​വി​ലെ ബ​സി​ൽ കാ​ട്ടാ​ക്ക​ട എ​ത്തി​യ​പ്പോ​ൾ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. സ​മീ​പ​ത്തെ പ​രി​ച​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ കം​പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ അ​ൽ​പ്പ​നേ​രം വി​ശ്ര​മി​ച്ച​ശേ​ഷം ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ബ​സി​ൽ ക​യ​റി, അ​പ്പോ​ഴേ​ക്കും അ​സു​ഖം മൂ​ർ​ച്ഛി​ക്കു​മെ​ന്ന് തോ​ന്നി​യ​പ്പോ​ൾ ഭ​ർ​ത്താ​വ് വേ​ണു​കു​മാ​ര​നെ ഫോ​ണി​ൽ വി​ള​ച്ച് ത​നി​ക്ക് അ​സ്വ​സ്ത​ത വ​രു​ന്നു​വെ​ന്നും മ​ല​യി​ൻ​കീ​ഴ് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ന് അ​ടു​ത്തു​ള്ള അ​നു​ജ​ന്‍റെ വീ​ട്ടി​ൽ കാ​ണു​മെ​ന്നും അ​റി​യി​ക്കു​ന്നു.

മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ന് സ​മീ​പം ബ​സ് ഇ​റ​ങ്ങു​ന്പോ​ഴേ​ക്കും സ​തി​കു​മാ​രി അ​വ​ശ​യാ​യി. എ​ങ്കി​ലും ഇ​വി​ടെ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ ഇ​ട​റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു.വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഉ​ട​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞ​താ​ണ് ബോ​ധം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണം. തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല ത​ന്‍റേ​ത​ല്ലെ​ന്ന് സ​തി​കു​മാ​രി തി​രി​ച്ച​റി​യു​ന്ന​ത്.

ഉ​ട​നെ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​ത്രി പ​രാ​തി ന​ൽ​കി​യ​ത്.സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. പ​ട്ടാ​പ​ക​ൽ ഇ​ങ്ങ​നൊ​രു സം​ഭ​വം ന​ട​ക്കു​മോ എ​ന്ന​ത് ഉ​ൾ​പ്പ​ടെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. സ​തി​കു​മാ​രി​യു​ടെ മൊ​ഴി​യി​ലും വ്യ​ത്യ​സ്ത​ത​ക​ൾ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Related posts