കൊച്ചി: പ്രമുഖ ഇന്നര്‍വെയര്‍, ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ വി സ്റ്റാര്‍ പുരുഷന്മാര്‍ക്കായി 100 ശതമാനം ലിനന്‍ ഷര്‍ട്ടുകളും 100 ശതമാനം കോട്ടണ്‍ പോളോ ടീ ഷര്‍ട്ടുകളും വിപണിയിലിറക്കി. വി സ്റ്റാറിന്റെ പാലാരിവട്ടത്തെ ഫ്‌ളാഗ്ഷിപ് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ നടന്‍ സിജോയ് വര്‍ഗീസ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. വി സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ്, ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഏബ്രഹാം തരിയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
100 ശതമാനം ലിനന്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന ഷര്‍ട്ടുകള്‍ വിവിധ ഷേഡുകളിലും കട്ടുകളിലും ലഭ്യമാണ്. 100 ശതമാനം കോട്ടണാല്‍ രൂപകല്പന ചെയ്തതാണ് പോളോ ടീ ഷര്‍ട്ട് കളക്ഷന്‍.വി സ്റ്റാര്‍ മെന്‍സ് ബ്രീഫ്, വെസ്റ്റ്, ട്രംഗ്‌സ്, ബോക്‌സേഴ്‌സ്, ടീഷര്‍ട്ടുകള്‍, ട്രാക്ക് പാന്റ്‌സ്, സോക്‌സ് എന്നിവയാണ് വിപണിയിലുള്ള മറ്റ് ഉത്പന്നങ്ങള്‍. നേരത്തെ വലേറോ എന്ന ബ്രാന്‍ഡ് നെയിമില്‍ വില്‍ക്കപ്പെട്ടിരുന്ന എല്ലാ മെന്‍സ് വെയര്‍ ഉത്പന്നങ്ങളും ഇപ്പോള്‍ വി സ്റ്റാര്‍ എന്ന ബ്രാന്‍ഡ് നെയിമിലാണു വിപണിയിലുള്ളതെന്നു ഷീല കൊച്ചൗസേപ്പ് അറിയിച്ചു. വി സ്റ്റാര്‍ മെന്‍സ് 100 ശതമാനം ലിനന്‍ ഷര്‍ട്ടുകള്‍ എല്ലാ എക്‌സ്ക്ലൂസീവ് ഷോറൂമുകളിലും ംംം.്‌േെമൃ.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.