തൃശൂര്‍: “ഫാന്‍’ എന്ന ഷാരുഖ് ഖാന് ചിത്രത്തിന്റെ പ്രചരണാര്‍ഥം ഓള് കേരള ഷാരുഖ് ഖാന് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോ സിയേഷന് തയാറാക്കിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. യു ട്യൂബിലും നവസമൂഹ മാധ്യമങ്ങളിലുമടക്കം നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. വെള്ളിത്തിരയിലെ സൂപ്പര്‍സ്റ്റാറി ന്റെ കടുത്ത ആരാധക നായ ഒരുവന്റെ കഥ പറയുന്ന, ബോളിവു ഡ് കിംഗ്ഖാന് ഷാരുഖ് ഖാന്റെ “ഫാന്‍’ എന്ന ഏറ്റവും പുതിയ ചിത്രത്തിനായാണ് അദ്ദേഹത്തിന്റെ മലയാളി ആരാധകര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഇതിനോടകം ഹിറ്റായിക്കഴിഞ്ഞ ചിത്രത്തിലെ “ജബ്ര ഫാന്‍ ഹോഗയാ’ എന്ന ഗാനത്തി ന്റെ ചുവടുപിടിച്ചാണ് മൂന്നുമിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള “ജബ്ര ഫാന്‍സ് കേരള’ എന്ന പേരില്‍ ആല്‍ബം തയാറാക്കിയത്. ഷാരുഖ്ഖാന് കേരളത്തില്‍ വന്ന ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഇവരുടേതായ രീതി യില്‍ ചിത്രത്തിനായി നിര്‍മിച്ച ടീസറോടു കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷാരുഖ്ഖാന് ആരാധകര്‍ ഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നൃത്തം അഭ്യസിച്ചിട്ടില്ലാത്ത, രണ്ടുവയസു മുതല്‍ 78 വയസു വരെയുള്ള താരാരാധകര്‍ വീഡിയോയില്‍ പങ്കാളി കളായിട്ടുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന് സ്വന്തം താരത്തിന്റെ ചിത്രത്തിനായി പ്രൊമോഷന് വീഡിയോ സജ്ജമാക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.
ഷോര്‍ട്ട് ഫിലിം സംവിധായകനും, ന്യൂസ് ചാനല്‍ കാമറമാനും ഷാരുഖ്ഖാന് ആരാധകനും കൂടിയായ ശിബി പോട്ടോരാണ് സംവിധാനം. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു മൊബൈല്‍ ഫോണിലും, സ്റ്റില്‍ കാമറകളിലും മറ്റുമായി ദൃശ്യങ്ങള്‍ പകര്‍ത്തിയത് കാമറമാന്‍ ജിതിന് ജോസാണ്. എഡിറ്റിംഗ്-വിജേഷ് നാഥ്. ശിബി പോട്ടോര്‍: 9349825125.