ലോകത്തിലെ ഏറ്റവും പഴയ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500 ശ്രേണി സ്ക്വാഡ്രണ്‍ ബ്ലൂ നിറത്തില്‍ പുറത്തിറക്കി. കൊച്ചിയിലെ ഓണ്‍റോഡ് വില 192,652 രൂപ.
ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ നീലനിറം. ആകാശപരപ്പിലെ സൈനികരോടുള്ള സുദീര്‍ഘമായ ബന്ധത്തിന്റെ ആദരം കൂടിയാണ് സ്ക്വാഡ്രന്‍ ബ്ലൂ എന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുഭ്ര തേജ് സിങ്ങ് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധ കാലത്താണ് സായുധ സൈനിക വിഭാഗങ്ങളുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ബന്ധം തുടങ്ങുന്നത്. ഇന്ത്യന്‍ കരസേനയില്‍ നിന്ന് 1952 ലാണ് 800 മോട്ടോര്‍ സൈക്കിളുകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന് ആദ്യമായി ഓര്‍ഡര്‍ ലഭിച്ചത്.
1955-ലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചത്. അക്കാലം മുതല്‍ ഇന്നുവരെ കരസേനയുടെ മോട്ടോര്‍ സൈക്കിള്‍ വിതരണക്കാരാണു റോയല്‍ എന്‍ഫീല്‍ഡ്. എയര്‍ഫോഴ്‌സ് പോലീസ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളും എന്‍ഫീല്‍ഡ് തന്നെ.