ആ​റാ​യി​രം കോ​ടി​യു​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ

ആ​ല​ത്തൂ​ർ: വി​ഷു​വി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്താ​കെ ആ​റാ​യി​രം കോ​ടി​യു​ടെ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് നി​യ​മ,സാം​സ്കാ​രി​ക. പി​ന്നോ​ക്ക​ക്ഷേ​മ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ.

ആ​ല​ത്തൂ​ർ ദേ​ശീ​യ​മൈ​താ​ന​ത്ത് നി​ർ​മി​ച്ച ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പ്ര​തി​മാ​സം 1100 രൂ​പ നി​ര​ക്കി​ൽ മു​ഴു​വ​ൻ കു​ടി​ശി​ക തു​ക​യും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ക്കും.

സി​വി​ൽ​സ​പ്ലൈ​സ് വ​കു​പ്പി​നേ​യും സ​ഹ​ക​ര​ണ വ​കു​പ്പി​നേ​യും ഏ​കോ​പി​പ്പി​ച്ച് വി​ഷു​വി​പ​ണി​യി​ലെ വി​ല​നി​യ​ന്ത്രി​ക്കാ​നാ​യി. ബ​ജ​റ്റ് പ്ര​വൃ​ത്തി​ക​ൾ കൂ​ടാ​തെ കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ അ​ന്പ​തി​നാ​യി​രം കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. പ​തി​ന​ഞ്ചു​കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ആ​ല​ത്തൂ​ർ ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണം ഉ​ട​നേ തു​ട​ങ്ങും.

മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​യ് അ​വ​സാ​ന​ത്തോ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ച​ത്.

കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്റ് സി.​കെ.​ചാ​മു​ണ്ണി, മു​ൻ എം​എ​ൽ എ ​വി.​ചെ​ന്താ​മ​രാ​ക്ഷ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മീ​നാ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്റ് ടി.​ജി.​ഗം​ഗാ​ധ​ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Related posts