ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ആരോണ്‍ ഫിഞ്ച് വിരമിച്ചു

സിഡ്നി: ഓസ്ട്രേലിയന്‍ ടി-20 കാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു. 2021ല്‍ ദുബായില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയയെ ആദ്യ ടി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച താരമാണ് ഫിഞ്ച്.

2019 ലോകകപ്പിന്‍റെ സെമിഫൈനലില്‍ ഓസ്ട്രേലിയയെ നയിച്ചതും അദ്ദേഹമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഏകദിനത്തില്‍നിന്നും അദ്ദേഹം വിരമിച്ചിരുന്നു. 2018 ലെ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.

2011ല്‍ ഇംഗ്ലണ്ടിനെതിരാണ് ടി-20 യില്‍ ഫിഞ്ച് അരങ്ങേറിയത്. 2013ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. പാക്കിസ്ഥാനെതിരേ 2018ല്‍ അദ്ദേഹം ടെസ്റ്റിലും അരങ്ങേറി.

2013ല്‍ ഇംഗ്ലണ്ടിനെതിരെ ടി-20യില്‍ 156 റണ്‍സ് എന്ന റിക്കാര്‍ഡ് സ്കോർ അദ്ദേഹം നേടിയിരുന്നു. 2018ല്‍ സിംബാബ്‌വെയ്ക്കെതിരെ 172 റണ്‍സാണ് ടി-20യില്‍ അദ്ദേഹം നേടിയത്.

Related posts

Leave a Comment