പ​ഠ​ന​ത്തോ​ടൊ​പ്പം ആ​ഭ​ര​ണ​നി​ർ​മാ​ണ​വും ത​നി​ക്ക് ഈ​സി​! അ​ഭി​ജി​ത്ത് നി​ർ​മി​ക്കും പ​ത്ത​ര​മാ​റ്റ് ആ​ഭ​ര​ണ​ങ്ങ​ൾ

ക​രി​മ​ണ്ണൂ​ർ:​ അ​ഭി​ജി​ത്ത് ഷാ​ജി​യു​ടെ ക​ര​വി​രു​തി​ൽ രൂ​പ​പ്പെ​ടു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പ​ത്ത​ര​മാ​റ്റി​ന്‍റെ തി​ള​ക്കം.​പ​ഠ​ന​ത്തോ​ടൊ​പ്പം ആ​ഭ​ര​ണ​നി​ർ​മാ​ണ​വും ത​നി​ക്ക് ഈ​സി​യാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ജി​ത്ത് ഷാ​ജി.​

സം​സ്ഥാ​ന ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യി​നിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്,സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കാ​ട് ഇ​ല​ഞ്ഞി​പ്പാ​ല​ത്തു ന​ട​ത്തി​യ ഇ​ന്ത്യ സ്കി​ൽ​സ് കേ​ര​ള-2020 ൽ ​ആ​ഭ​ര​ണ നി​ർ​മാ​ണ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഈ ​കൊ​ച്ചു​മി​ടു​ക്ക​നാ​ണ്.​

സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ കാ​ഷ് അ​വാ​ർ​ഡ് ല​ഭി​ച്ച​തി​നു പു​റ​മെ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.​

ആ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​ൽ അ​ഭി​ജി​ത്ത് പു​ല​ർ​ത്തു​ന്ന മി​ക​വ് ഏ​വ​രെ​യും അ​ന്പ​രി​പ്പി​ക്കു​ന്ന​താ​ണ്.​ഈ മേ​ഖ​ല​യി​ൽ മി​ക​ച്ച പ​രി​ശീ​ല​ന​മു​ള്ള ഒ​രാ​ൾ നി​ർ​മി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ​ക്കു കി​ട​പി​ടി​ക്കു​ന്ന​താ​ണ് അ​ഭി​ജി​ത്ത് നി​ർ​മി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും.​അ​ത്ര​യേ​റെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ഈ ​മി​ടു​ക്ക​ൻ ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ചു​വ​രു​ന്ന​ത്.​

ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച അ​ഭി​ജി​ത്തി​നെ സ്കൂ​ൾ അ​ധി​കൃ​ത​രും സ​ഹ​പാ​ഠി​ക​ളും അ​ഭി​ന​ന്ദി​ച്ചു.​തൊ​ടു​പു​ഴ​യി​ൽ ആ​ഭ​ര​ണ​നി​ർ​മാ​ണ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ള​പ്പു​റം വ​ലി​യ​വീ​ട്ടി​ൽ ഷാ​ജി​യു​ടെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക​നാ​ണ്.

Related posts

Leave a Comment