നന്മയുള്ള പോലീസുകാരന്‍! വ​ഴി​യ​രി​കി​ല്‍ ക​ണ്ട വ​യോ​ധി​ക​നാ​യ ഭി​ക്ഷ​ക്കാ​ര​നെ കു​ളി​പ്പി​ച്ച് ഭ​ക്ഷ​ണം ന​ല്‍​കി; സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്ക് ഡി​ജി​പി​യു​ടെ അ​ഭി​ന​ന്ദ​നം

പ​ത്ത​നം​തി​ട്ട: വ​ഴി​യ​രി​കി​ല്‍ ക​ണ്ട വ​യോ​ധി​ക​നാ​യ ഭി​ക്ഷ​ക്കാ​ര​നെ കു​ളി​പ്പി​ച്ച് ഭ​ക്ഷ​ണം ന​ല്‍​കി വൃ​ദ്ധ സ​ദ​ന​ത്തി​ല്‍ എ​ത്തി​ച്ച കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ർ സു​ബീ​ക്ക് റ​ഹീ​മി​ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യു​ടെ അ​ഭി​ന​ന്ദ​നം.

സു​ബീ​ക്ക് റ​ഹീം മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ മു​ടി​വെ​ട്ടി കു​ളി​പ്പി​ച്ച് പു​തി​യ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​യി​ച്ച് വൃ​ദ്ധ​ സ​ദ​ന​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മു​ന്‍​കൈ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റേ​റ്റ് പോ​ലീ​സ് മീ​ഡി​യാ സെ​ന്‍റ​ര്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഫേ​സ് ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ നി​ര​വ​ധി​പ്പേ​ര്‍ സു​ബീ​ക്ക് റ​ഹീ​മി​നെ അ​ഭി​ന​ന്ദി​ച്ചു രം​ഗ​ത്തെ​ത്തി.

സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​ക്ക് 500 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും അ​ഭി​ന​ന്ദ​ന​ക്ക​ത്തും ന​ല്‍​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

Related posts

Leave a Comment