ഞ​ങ്ങ​ൾ തീ​യും ഐ​സു​മ​ല്ല, തീ​യും തീ​യും ആണ്: അ​ഭി​ഷേ​ക് ശ​ർ​മ​യെ പ്ര​ശം​സി​ച്ച് സ​ഞ്ജു സാം​സ​ണ്‍

ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ ത​ന്‍റെ സ​ഹ​ഓ​പ്പ​ണ​റാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യെ പ്ര​ശം​സി​ച്ച് മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍. ഇ​രു​വ​രും മാ​റി​മാ​റി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന രീ​തി കൈ​ക്കൊ​ള്ളു​ന്ന​തു​കൊ​ണ്ട് ഞ​ങ്ങ​ൾ തീ​യും ഐ​സു​മ​ല്ല, തീ​യും തീ​യും എ​ന്നാ​ണ് സ​ഞ്ജു വി​ശേ​ഷി​പ്പി​ച്ച​ത്. ഒ​രു കോ​ണ്‍​ക്ലേ​വി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ​യാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

“ഞ​ങ്ങ​ൾ തീ​യും ഐ​സു​മ​ല്ല, തീ​യും തീ​യു​മാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​വ​ൻ ക​ത്തും, ചി​ല​പ്പോ​ൾ ഞാ​നും. അ​ത്ത​ര​മൊ​രു കൂ​ട്ടു​കെ​ട്ടാ​ണ് ഞ​ങ്ങ​ളു​ടേ​ത്. 2024 മു​ത​ൽ ഈ ​രീ​തി ഞ​ങ്ങ​ൾ പി​ന്തു​ട​രു​ന്നു. ഒ​രു കേ​ര​ളീ​യ- പ​ഞ്ചാ​ബി സൗ​ഹൃ​ദം ഞ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്.

എ​ല്ലാം വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി ത​ന്നെ വ​രു​ന്ന​താ​ണ്. ബോ​ൾ എ​ങ്ങ​നെ​യാ​ണ് വ​രു​ന്ന​തെ​ന്ന് അ​ഭി​ഷേ​ക് എ​ന്നോ​ടു ചോ​ദി​ക്കും. സാ​ധാ​ര​ണ രീ​തി​യി​ൽ ആ​ണ് വ​രു​ന്ന​തെ​ന്നും സി​ക്സ​ടി​ച്ചോ​യെ​ന്നു​മാ​യി​രി​ക്കും ഞാ​ൻ പ​റ​യു​ക. അ​ഭി​ഷേ​ക് വ​ള​രെ ധൈ​ര്യ​ശാ​ലി​യാ​യ വ്യ​ക്തി​യാ​ണ്. ക​ളി​ക്ക​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മെ​ല്ലാം അ​ഭി​ഷേ​കി​നൊ​പ്പ​മു​ള്ള കൂ​ട്ടു​കെ​ട്ട് എ​നി​ക്ക് ഏ​റെ ഇ​ഷ്ട​വു​മാ​ണ്”- സ​ഞ്ജു വ്യ​ക്ത​മാ​ക്കി.

ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ക​ണ്ട​ത് സ​ഞ്ജു​വി​ന്‍റെ ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ തി​ള​ങ്ങാ​നാ​വാ​തെ പോ​യെ​ങ്കി​ലും പി​ന്നീ​ട് ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ക്വാ​ർ​ട്ട​ർ​ഫൈ​ന​ലി​ന് തു​ല്യ​മാ​യ സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ത്തി​ലും പി​ന്നാ​ലെ സെ​മി​യി​ലും ഫൈ​ന​ലി​ലും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​യി ത​ക​ർ​ത്ത​ടി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​യു​ടെ ടോ​പ്പ് റ​ണ്‍​സ് സ്കോ​റ​റാ​യ സ​ഞ്ജു പ്ല​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റ് പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​നാ​യി.

Related posts

Leave a Comment