​​ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​ൻ വസന്തത്തിന് 25 വ​​യ​​സ്‌​​

ലോ​ക ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ തി​രി​ച്ചു​വ​ര​വി​ന് കാ​ൽ നൂ​റ്റാ​ണ്ട്. സൗ​ര​വ് ഗാം​ഗു​ലി ന​യി​ച്ച സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, രാ​ഹു​ൽ ദ്രാ​വി​ഡ്, വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍​നി​ര​യു​ടെ വീ​ര്യ​മു​ള്ള ഉ​യി​ർ​പ്പി​ന് കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ട് 25 വ​ർ​ഷം ഇ​ന്ന​ലെ പി​ന്നി​ട്ടു.

ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​യോ​ട് ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി. തോ​റ്റു എ​ന്ന് ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ 171 റ​ണ്‍​സി​ന്‍റെ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ വി​സ്മ​യി​പ്പി​ച്ചു.

2001ൽ ​സ്റ്റീ​വ് വോ​യു​ടെ ഓ​സീ​സ് മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ 10 വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യം നേ​ടി. ര​ണ്ടാം ടെ​സ്റ്റി​ന് വേ​ദി​യാ​യ​ത് കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സ്. 2001 മാ​ർ​ച്ച് 11. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് കു​റി​ച്ച​ത് 445 റ​ണ്‍​സ്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇ​ന്ത്യ 171ന് ​എ​ല്ലാ​വ​രും പു​റ​ത്ത്. 274 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ​യെ വോ ​വീ​ണ്ടും ബാ​റ്റിം​ഗി​ന​യ​ച്ചു. ത​ക​ര്‍​ന്ന ഇ​ന്ത്യ​ക്ക്‌ ആ​റാ​മ​നാ​യി ദ്രാ​വി​ഡ് ക്രീ​സി​ലെ​ത്തി​യ​തോ​ടെ ക​ളി മാ​റി. 452 പ​ന്തു​ക​ൾ നേ​രി​ട്ട ല​ക്ഷ്മ​ണും (281) 353 പ​ന്തു​ക​ൾ നേ​രി​ട്ട ദ്രാ​വി​ഡും (180) പു​റ​ത്താ​യ മ​ത്സ​ര​ത്തി​ല്‍ ഏ​ഴി​ന് 657 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. ഒ​ടു​വി​ൽ ഇ​ന്ത്യ​ക്ക് 171 റ​ണ്‍​സ് ജ​യം.

Related posts

Leave a Comment