ബിജെപിയിലേക്ക് വന്നുകൂടെ ..! അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി​യി​ലേ​ക്ക്; മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു, അമിത്ഷായുമായും കൂടിക്കാഴ്ച

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ എ.​പി.​അ​ബ്ദു​ള്ള​ക്കു​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു. ബി​ജെ​പി​യി​ൽ ചേ​രാ​ൻ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ എ​ത്തി മോ​ദി​യെ ക​ണ്ട അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യേ​യും കാ​ണു​മെ​ന്നാ​ണ് വി​വ​രം.

യോ​ഗ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ന്ന് മോ​ദി​യെ അ​റി​യി​ച്ചെ​ന്നും അ​ദ്ദേ​ഹം അ​തി​ൽ സ​ന്തോ​ഷ​മ​റി​യി​ച്ചെ​ന്നും പ​റ​ഞ്ഞ അ​ബ്ദു​ള്ള​ക്കു​ട്ടി മ​റ്റ് കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പ​റ​യാ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് അ​ബ്ദു​ള്ള കു​ട്ടി​യെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ മൂ​ന്നി​നാ​ണ് കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം അ​നു​മ​തി ന​ൽ​കി​യ​ത്.

മോ​ദി​യു​ടെ വി​ജ​യ​ത്തെ പു​ക​ഴ്ത്തി​യ അ​ബ്ദു​ള്ള​ക്കു​ട്ടി​യോ​ടു കെ​പി​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടും അ​ബ്ദു​ള്ള​ക്കു​ട്ടി നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം നി​ർ​ബ​ന്ധി​ത​രാ​യ​ത്.

Related posts