വിദ്യാർഥിയോട് ചെയ്യാൻ പറ്റാത്തത് വീട്ടുകാരോട് തീർത്ത് എബിവിപികാർ; നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം; കാറും ബൈ​ക്കും വീടിന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്തു

akramamabvpനെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ ലേ​ഖാ​വി​ക്ര​മ​ന്‍റെ  പൂ​വ​ത്തൂ​രു​ള്ള രേ​വ​തി ഭ​വ​ന് നേ​രെ രാ​ത്രി ആ​ക്ര​മ​ണം ന​ട​ന്നു .ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ കാ​ർ , ബൈ​ക്ക് , വീ​ടി​ന്‍റെ ജനൽ ചി​ല്ലു​ക​ൾ എ​ന്നി​വ ത​ക​ർ​ത്തു .രാ​ത്രി ഒ​ന്നോടെ ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ ഒ​രു സം​ഘം അ​ക്ര​മി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു .വാ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​ർ വീ​ടിന്‍റെ  വാ​തി​ൽ ച​വി​ട്ടി തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി .

വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ഉ​ണ​രു​ക​യും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു .വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖ വി​ക്ര​മ​ൻ , ഭ​ർ​ത്താ​വ് വി​ക്ര​മ​ൻ ,വി​ക്ര​മ​ന്‍റെ മാ​താ​വ് , മ​ക്ക​ളാ​യ വി​ഷ്ണു , വൈ​ഷ്ണ​വ് എ​ന്നി​വ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു .  തി​രു​വ​ന​ന്ത​പു​രം എം ​ജി കോ​ളജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർഥി​യാ​യ വി​ഷ്ണു എ​സ്എ​ഫ് ഐ  ​പ്ര​വ​ർ​ത്ത​ക​നാ​ണ് .

ഇ​ന്ന​ലെ കോള​ജി​ൽ എ​സ് എ​ഫ് ഐ  –  ​എ ബി വി പി ​സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു .ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി  എ​സ്എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​നാ​യ വി​ഷ്ണു​വി​നെ​യും കു​ടും​ബ​ത്തെ​യും ബി ജെപി ​പ്ര​വ​ർ​ത്ത​ക​ർ ആ​ക്രി​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു   എ​ൽ ഡി ​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു .

വീ​ടി​നു മു​ന്നി​ൽ നി​ന്നും അ​ക്ര​മി സം​ഘ​ത്തി​ന്‍റേതെ​ന്നു ക​രു​തു​ന്ന വ​ടി​വാ​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി .സി. ദി​വാ​ക​ര​ൻ എം ​എ​ൽ എ , ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ  സ​ഹ​ദേ​വ​ൻ , എ​ൽ ഡി ​എ​ഫ് നേ​താ​ക്ക​ളാ​യ അ​ഡ്വ .ആ​ർ .ജ​യ​ദേ​വ​ൻ ,പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് , എം ​സി കെ  ​നാ​യ​ർ , എ​സ് . എ​സ്  ബി​ജു  തു​ട​ങ്ങി​യ​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു .കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൽ ഡി ​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു .നെ​ടു​മ​ങ്ങാ​ട്  എ​സ് ഐ  ഡി .ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .

Related posts