ഭാ​ര്യ​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ എതിരേ വന്ന ഓട്ടോയിൽ കാർ ഇടിച്ചു കയറ്റി; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ


തൃ​പ്ര​യാ​ർ:  ഭാ​ര്യ​യെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ വ​ല​പ്പാ​ട് പോ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തു. വ​ല​പ്പാ​ട് ബീ​ച്ച് തെ​ക്കി​നി​യേ​ട​ത്ത് സോ​മ​ശേ​ഖ​ര​ൻ മ​ക​ൻ അ​ഭി​ഷേ​ക് (37) ആ​ണ് അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ രാ​വി​ലെ ദ​ന്ത​ഡോ​ക്ട​റാ​യ ഭാ​ര്യ ജോ​ലി ചെ​യ്യു​ന്ന വ​ല​പ്പാ​ട് ച​ന്ത​പ്പ​ടി​യി​ലെ ക്ലി​നി​ക്കി​ലേ​ക്ക് അ​ഭി​ഷേ​ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് കാ​റി​ൽ ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കോ​ത​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും പ​ടി​ഞ്ഞാ​റ് റോ​ഡി​ലേ​യ്ക്കു തി​രി​ഞ്ഞ് ഡി​സ്ക്കോ സെ​ന്‍റ​റി​ന​ടു​ത്തു​ള്ള പാ​ല​ത്തി​നു സ​മീ​പം എ​തി​ർ​ദി​ശ​യി​ൽ വ​ന്നി​രു​ന്ന ഓ​ട്ടോ​യി​ൽ കാ​ർ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ​യ്ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ ഭാ​ര്യ​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കാ​റോ​ടി​പി​ച്ചി​രു​ന്ന അ​ഭി​ഷേ​ക് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ല​പ്പാ​ട് എ​സ്എ​ച്ച്ഒ കെ.​എ​സ്. സു​ശാ​ന്ത്, എ​സ്ഐ വി.​പി. അ​രി​സ്റ്റോ​ട്ടി​ൽ, എ​സ്ഐ കൊ​ച്ചു​മോ​ൻ ജേ​ക്ക​ബ്, സി​പി​ഒ​മാ​രാ​യ മി​ഥു​ൻ​ലാ​ൽ, വി​നോ​ദ്കു​മാ​ർ, മു​ജീ​ബ്, അ​ഖി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment