ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചുകയറി മുണ്ടക്കയം പഞ്ചായത്ത് പ്ര​സി​ഡ​ന്‍റി​ന്  ഗു​രു​ത​ര പ​രി​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്രം വാ​യി​ച്ചു കൊ​ണ്ടി​രു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ട്ടി​ലേ​ക്ക് ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റി. വീ​ടി​ന്‍റെ ഭീ​ത്തി ത​ക​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ഗു​രു​ത​ര പ​രി​ക്ക്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു​വാ​ണ് വീ​ടി​ന്‍റെ ഭീ​ത്തി​ക്ക​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം.

രാ​ജു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ൽ റിം​ഗ് ഇ​റ​ക്കാ​ൻ വ​ന്ന ലോ​റി​യാ​ണ് വീ​ടി​ന്‍റെ ഭിത്തി​യി​ൽ ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ രാ​ജു​വി​നെ പെ​ട്ടെ​ന്ന് മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മാ​യ​തി​നാ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി 26-ാം മൈ​ൽ മേ​രി​ക്യു​ൻ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

പു​റ​മേ പ​രി​ക്കു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഇ​വി​ടെ കു​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത നാ​ളി​ൽ രാ​ജു​വി​നെ ഹെ​ർ​ണി​യാ​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

Related posts