മഹാപ്രളയം; നഷ്‌ടം നികത്താനാകാതെ തോട്ടപ്പുഴശേരിയിലെ കാർഷിക മേഖല;  നാശനഷ്ടങ്ങൾ വിലയിരുത്താൻ  കേന്ദ്ര സംഘം

കോ​ഴ​ഞ്ചേ​രി: മ​ഹാ​പ്ര​ള​യം ത​ക​ർ​ത്ത തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക​ന​ഷ്ടം തി​രി​കെ പി​ടി​ക്കാ​ൻ നാ​ളു​ക​ൾ വേ​ണ്ടി​വ​രും.പ​ന്പാ ന​ദി​യു​ടെ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തെ​യും പ്ര​ള​യം അ​പ​ഹ​രി​ച്ച​തോ​ടെ കാ​ർ​ഷി​ക​മേ​ഖ​ല പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​യി.

വെ​ള്ള​ങ്ങൂ​ർ, പാ​ല​യ്ക്കാ​ട്ട് ചി​റ, കു​ടു​ന്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചു. കു​ല​യ്ക്കാ​റാ​യ ഏ​ത്ത​വാ​ഴ​ക​ൾ, ഞാ​ലി​പ്പൂ​വ​ൻ, പാ​ള​ന്തോ​ട​ൻ വാ​ഴ​ക​ൾ എ​ല്ലാം കൂ​ട്ട​ത്തോ​ടെ ഒ​ടി​ഞ്ഞു​വീ​ണു. പ​ച്ച​ക്ക​റി കൃ​ഷി​ക​ൾ നാ​മ​മാ​ത്ര​മാ​യി​പ്പോ​ലും അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. കു​റി​യ​ന്നൂ​ർ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​ത്.

വാ​ഴ​ക്കൃ​ഷി, പ​ച്ച​ക്ക​റി, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ണ്ടാ​യ ന​ഷ്ട​ത്തോ​ടൊ​പ്പം ജാ​തി , മം​ഗോ​സ്റ്റി​ൻ, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് , റം​പൂ​ട്ടാ​ൻ വി​വി​ധ​ത​രം വാ​ഴ​ക​ൾ തു​ട​ങ്ങി ധാ​രാ​ളം കൃ​ഷി​ക​ളും പ​ന്പാ ന​ദി​യു​ടെ തീ​ര​ത്തു​ള്ള കൃ​ഷി​യി​ട​വും ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ലെ വി​ള​വു​ക​ൾ സം​സ്ക​രി​ച്ച് എ​ടു​ക്കു​ന്ന​തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ളും അ​തി​നു​ള്ളി​ലെ സം​വി​ധാ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു.

പ്ര​ള​യ​ദു​രി​ത​ത്തി​ൽ തോ​ട്ട​പ്പു​ഴ​ശേ​രി​ക്കു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ടം മ​ന​സ്സി​ലാ​ക്കി​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ.​ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സം​ഘം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത് ക​ർ​ഷ​ക​രി​ൽ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ പ​റ​ഞ്ഞു. ചി​റ​യി​റ​ന്പ്, കു​റി​യ​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.

ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​നെ കൂ​ടാ​തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ല​താ ച​ന്ദ്ര​ൻ, മ​ഞ്ജു ല​ക്ഷ്മി എ​ന്നി​വ​ര​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര​സം​ഘ​ത്തി​ന് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​വ​രി​ച്ച് ന​ല്കി.

Related posts