ചാത്തന്നൂരിന് കണ്ണീർ രാത്രി… ദേ​ശീ​യ​പാ​ത​യി​ൽ കാറും ലോറിയും ഇടിച്ച് അപകടം; അ​ഞ്ചു​ പേ​ർ മ​രി​ച്ചു; മ​രി​ച്ച​ത് ചി​റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ

ആ​റ്റി​ങ്ങ​ൽ/​ചാ​ത്ത​ന്നൂ​ർ : ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ന്പ​ലം ചാ​ത്ത​ൻ​പാ​റ​യി​ൽ മീ​ൻ ക​യ​റ്റി​വ​ന്ന മി​നി​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ചാ​ത്ത​ന്നൂ​ർ ചി​റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് യു​വാ​ക്ക​ൾ മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം.കാ​റി​ല്‍ അ​ഞ്ചു​പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മി​നി ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​റി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് തീ​പി​ടി​ക്കു​ക​യും ചെ​യ്തു.

ചി​റ​ക്ക​ര താ​ഴം അ​രു​ൺ നി​വാ​സി​ൽ മ​ധു​ജ​നാ​ർ​ദ​ന​ന്‍റെ​യും സു​ധ​ർ​മ​ണി​യു​ടെ​യും മ​ക​ൻ അ​രു​ൺ, ചി​റ​ക്ക​ര ഇ​ട​വ​ട്ടം സ​രോ​ജി​നി നി​വാ​സി​ൽ സു​രേ​ന്ദ്ര​ൻ പി​ള്ള​യു​ടെ മ​ക​ൻ സു​ധീ​ഷ് , ഇ​ട​വ​ട്ടം രാ​ജേ​ഷ് ഭ​വ​നി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ രാ​ജീ​വ് , സൂ​ര്യോ​ദ​യ​കു​മാ​ർ, വി​ഷ്ണു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചി​റ​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്റ്റു​ഡി​യോ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​ഞ്ചം​ഗ സു​ഹൃ​ദ് സം​ഘം. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ല്ല​ന്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment