നെഞ്ചിടിപ്പേറി വീണ്ടും ഡൽഹി;  വരുന്നു കർഷകരുടെ പാർലമെന്‍റ് മാർച്ച്; സംഘർഷത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ; 415 കേ​സു​ക​ൾ, 86 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു; ഇന്‍റർനെറ്റില്ല, ജനജീവിതം ദുഷ്കരം

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇ​ന്ന​ലെ ത​ല​സ്ഥാ​ന​ത്ത് അ​ര​ങ്ങേ​റി​യ ക​ലു​ഷി​ത സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന് സം​ഘ​ട​ന​ക​ൾ.അതേസമയം, ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്‍റ് മാർച്ച് വൻ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

ഇതും അക്രമത്തിന് വഴിതെളിക്കുമെന്നാണ് രഹസ്യാന്വേഷണ വിവരം. ചെ​ങ്കോ​ട്ട​യു​ടെ മ​കു​ട​ത്തി​ൽ സി​ഖ് മ​താ​നു​യാ​യി​ക​ളു​ടെ പ​വി​ത്ര​മാ​യ നി​ഷാ​ൻ സാ​ഹി​ബ് പ​താ​ക ഉ​യ​ർ​ത്തി​യ​ത് സ​മ​രം ന​ട​ത്തു​ന്ന​വ​രി​ൽ പെ​ട്ട​വ​ര​ല്ലെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ട​ത്തി​യ കി​സാ​ൻ പ​രേ​ഡ് ഡ​ൽ​ഹി​യെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​ന​ത്ത കാ​വ​ലും ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും നി​ല​നി​ൽ​ക്കേ മു​ൻ​നി​ശ്ച​യി​ച്ച പാ​ത​യി​ൽ​നി​ന്നു വ്യ​തി​ച​ലി​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് സ​മ​ര​ക്കാ​ർ ട്രാ​ക്ട​റു​ക​ളു​മാ​യി മ​ധ്യ​ഡ​ൽ​ഹി​വ​രെ എ​ത്തി​യ​ത്.

ഇ​വ​ർ ചെ​ങ്കോ​ട്ട​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും ചെ​യ്തു. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന കൊ​ടി​മ​ര​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രി​ലൊ​രാ​ൾ സി​ഖ് പ​താ​ക നാ​ട്ടി​യ​ത്. നാ​ലു മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് സ​മ​ര​ക്കാ​രെ ചെ​ങ്കോ​ട്ട​യു​ടെ പ​രി​സ​ര​ത്തു​നി​ന്ന് നീ​ക്കാ​നാ​യ​ത്.

ഇ​ന്ന​ല​ത്തെ സം​ഘ​ർ​ഷ​ങ്ങ​ൾ ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ഭാ​വി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ൽ ഇ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​നം ശാ​ന്ത​മാ​ണ്. ഭാ​വി പ​രി​പാ​ടി​ക​ൾ എ​ന്ത് എ​ന്നു തീ​രു​മാ​നി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​ണ് പൊ​തു​വേ ഉ​യ​രു​ന്ന ആ​വ​ശ്യം. ആ​സൂ​ത്ര​ണം പാ​ളി​യെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ സ​മ​ര​ഭൂ​മി​യാ​യ സിം​ഗു അ​തി​ർ​ത്തി​യി​ലേ​ക്കു മ​ട​ങ്ങി.

ചെ​ങ്കോ​ട്ട​യി​ൽ സി​ഖ് പ​താ​ക ഉ​യ​ർ​ത്തി​യ സം​ഭ​വം വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി. അ​ങ്ങ​നെ​യാ​ണ് സം​ഭ​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് ആ​രെ​ന്ന ചോ​ദ്യ​മു​യ​ർ​ന്ന​തും സ​മ​ര​ക്കാ​ർ​ക്കു​നേ​രെ വി​ര​ലു​ക​ളു​യ​ർ​ന്ന​തും.

സ​മാ​ധാ​ന​പ​ര​മാ​യി ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ക മാ​ത്ര​മാ​യി​രു​ന്നു ത​ങ്ങ​ളെു​ട തീ​രു​മാ​ന​മെ​ന്നും, അ​തി​ലേ​ക്ക് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ നു​ഴ​ഞ്ഞു​ക​യ​റി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ പ​ക്ഷം.

ഇ​ന്ന​ലെ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 15 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ടു ബ​സു​ക​ളും 17 സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ർ ന​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 86 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ചെങ്കോട്ടയിൽ കൊടി നാട്ടിയത് നടൻ ദീ​പ് സി​ദ്ധു

അ​തേ​സ​മ​യം സി​ഖ് പ​താ​ക ഉ​യ​ർ​ത്തി​യ​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി പ​ഞ്ചാ​ബി ന​ട​ൻ ദീ​പ് സി​ദ്ധു രം​ഗ​ത്തെ​ത്തി. ക​ർ​ഷ​ക സ​മ​ര​വേ​ദി​യി​ലെ പ​രി​ചി​ത​മു​ഖ​മാ​യ സി​ദ്ധു ഫേ​സ്ബു​ക്ക് ലൈ​വി​ലാ​ണ് ഈ ​വാ​ദ​വു​മാ​യി എ​ത്തി​യ​ത്.

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഞ​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശം നി​ഷേ​ധി​ച്ച​പ്പോ​ൾ ചെ​ങ്കോ​ട്ട​യി​ൽ നി​ഷാ​ൻ സാ​ഹി​ബ് പ​താ​ക ഉ​യ​ർ​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും, ദേ​ശീ​യ പ​താ​ക സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​യി​ട്ടി​ല്ലെ​ന്നും ദീ​പ് സി​ദ്ധു പ​റ​ഞ്ഞു.

എ​ന്നാ​ൽ ക​ർ​ഷ​ക​രെ പ്ര​കോ​പി​പ്പി​ക്കാ​നും സ​മ​രം ക​ലു​ഷി​ത​മാ​ക്കാ​നും ദീ​പ് സി​ദ്ധു​വും ഗു​ണ്ടാ, രാ​ഷ്ട്രീ​യ നേ​താ​വാ​യ ല​ഖ സി​ദാ​ന​യും ശ്ര​മി​ച്ചി​രു​ന്ന​താ​യി സ്വ​രാ​ജ് ഇ​ന്ത്യ ചീ​ഫ് യോ​ഗേ​ന്ദ്ര യാ​ദ​വ് വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

മൈ​ക്രോ​ഫോ​ണു​മാ​യി ദീ​പ് സി​ദ്ധു എ​ങ്ങ​നെ ചെ​ങ്കോ​ട്ട​യി​ൽ എ​ത്തി എ​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദീ​പ് സി​ദ്ധു ക​ർ​ഷ​ക​രെ വ​ഴി​തെ​റ്റി​ച്ചു എ​ന്ന ആ​രോ​പ​ണ​വു​മാ​യി ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ന്‍റെ ഹ​രി​യാ​ന​യി​ലെ നേ​താ​വ് ഗും​ർ സിം​ഗ് ച​ദു​നി രം​ഗ​ത്തെ​ത്തി.

ക​ർ​ഷ​ക സ​മ​ര​ത്തി​ന് പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും പി​ന്തു​ണ ന​ൽ​കു​ന്ന​വ​ർ​പോ​ലും ചെ​ങ്കോ​ട്ട​യി​ൽ സി​ഖ് കൊ​ടി ഉ​യ​ർ​ന്ന​തി​നെ വി​മ​ർ​ശി​ക്കു​ന്നു. സം​ഘ​ർ​ഷം സ​മ​ര​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് എ​ല്ലാ​വ​ർ​ക്കു​മു​ള്ള​ത്.

സി​ദ്ധു​വി​നെ ത​ള്ളി സ​ണ്ണി ഡി​യോ​ൾ
പ​ഞ്ചാ​ബി​ലെ മു​ക്സ​ർ ജി​ല്ല​യി​ൽ 1984ൽ ​ജ​നി​ച്ച ദീ​പ് സി​ദ്ധു നി​യ​മ​ബി​രു​ദ​ധാ​രി​യാ​ണ്. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ റം​താ ജോ​ഗി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ എ​ത്തി​യ​ത്.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ര​ദാ​സ്പു​രി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ സ​ണ്ണി ഡി​യോ​ളി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ദീ​പ് സി​ദ്ധു രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ചെ​ങ്കോ​ട്ട​യി​ൽ സി​ഖ് പ​താ​ക ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച സ​ണ്ണി ഡി​യോ​ൾ ത​നി​ക്കോ കു​ടും​ബ​ത്തി​നോ ദീ​പു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment