ദേശീയ പാതയിൽ നിർത്തിയിട്ട വ​ണ്ടി​യ്ക്ക് പി​ന്നി​ൽ ബൈക്കിടിച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു; അനധികൃത പാർക്കിംഗ് മൂലം അപടം പതിവാകുന്നതായി നാട്ടുകാർ

ച​വ​റ: നിർ​ത്തി​യി​ട്ടി​രു​ന്ന കോ​ഴി വ​ണ്ടി​യു​ടെ പിന്നിൽ ബൈക്കിടിച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​ന്മ​ന ക​ള​രി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ – വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷാ (35)ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 10 ന് ​ദേ​ശീ​യ പാ​ത​യി​ൽ പ​ന്മ​ന ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

പ​ൾ​സ​ർ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു യു​വാ​വ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ച​വ​റ പൊ​ലീ​സെ​ത്തി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​ര​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ രാ​ജേ​ഷ് വ​ഴി​മ​ധ്യേ മ​രി​ച്ചു.

നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് വേ​ണ്ട​ത്ര പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലാ​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഭാ​ര്യ: ആ​തി​ര . മ​ക്ക​ൾ: സാ​യി കൃ​ഷ്ണ, ഋ​തി​ക.

Related posts

Leave a Comment