മനസാക്ഷിയുള്ള ആരുമില്ലേ..!   വാഹനമിടിച്ച് ന​ടു​വൊ​ടി​ഞ്ഞു  റോഡ് വക്കിൽ നായ;  അറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ; ആരുടേയും കരളലിയിക്കുന്ന കാഴ്ച കുറുപ്പന്തറ ബസ് സ്റ്റാന്‍റിൽ

ക​ടു​ത്തു​രു​ത്തി: വാ​ഹ​ന​മി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സാ​ര​മാ​യി പ​രി​ക്കു പ​റ്റി എ​ഴു​ന്നേ​ൽ​ക്കാ​നാ​വാ​തെ കി​ട​ക്കു​ന്ന തെ​രു​വ് നാ​യ നൊ​ന്പ​ര കാ​ഴ്ച്ച​യാ​യി. കു​റു​പ്പ​ന്ത​റ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് നാ​യ കി​ട​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​ന്പ് സ്കൂ​ട്ട​ർ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റു കി​ട​ന്ന നാ​യ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ മ​റ്റു വാ​ഹ​നം ക​യ​റി​യി​റങ്ങി​യ​താ​യി ഇ​വി​ടത്തെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.

​ഇതോ​ടെ ന​ടു​വൊ​ടി​ഞ്ഞു എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലു​മാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി നാ​യ​യെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഉ​ൾ​പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ളെ​യെ​ല്ലാം വി​വ​രം അ​റി​യി​ച്ചി​ട്ടും നാ​യ്ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ലെ​ന്നും ഇ​വ​ർ​ക്ക് പ​രാ​തി​യു​ണ്ട്.

 

Related posts