യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത്: പതിനാലാം പ്രതി പോലീസ് പിടിയിൽ;  പത്തുപേർ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കാ​ന്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂ​ടി ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ന​ക്കു​ഴി സ്വ​ദേ​ശി സ​സ്വാ​ൻ (20) നെ​യാ​ണ് ക​ന്‍റോണ്‍​മെ​ന്‍റ് സി​ഐ. എം.​അ​നി​ൽ​കു​മാ​ർ, എ​സ്ഐ. ഷാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ബി​എ. അ​റ​ബ് വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. കേ​സി​ലെ പ​തി​നാ​ലാം പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളും എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​മാ​യ ശി​വ​ര​ഞ്ജി​ത്ത്, ന​സീം ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

വ​ധ​ശ്ര​മ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി പ​ത്ത് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Related posts