ച​ര​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ഗുരുതര പരിക്ക്

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ മ​ട​ത്ത​റ പാ​ത​യി​ൽ ച​ര​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ികനായ യു​വ​ാവി​ന് ഗു​രു​ത​ര പ​രി​ക്ക് .ക​ട​യ്ക്ക​ൽ കാ​ര​യ്ക്കാ​ട് മ​ധു വി​ലാ​സ​ത്തി​ൽ വി​ഷ്ണു​വി​നെയാണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.

കു​ള​ത്തു​പ്പു​ഴ ത​ടി ടി​പ്പോ​ക്ക് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം .
ക​ട​ക്ക​ലി​ൽ നി​ന്നു കു​ള​ത്തു​പ്പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പൊ​ങ്കാ​ല​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​മാ​യി പോയ ലോ​റി​യു​മാ​യി കു​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ബൈ​ക്ക് ലോ​റി​യു​ടെ മു​ൻ​വ​ശ​ത്ത് ഇ​ടി​ച്ചു​ക​യ​റു​ക​യും ബൈ​ക്കും യു​വാ​വും ലോ​റി​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു .നാ​ട്ടു​കാ​ർ ഏ​റെ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും പു​റ​ത്ത് എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല .

സ്ഥ​ല​ത്ത് എ​ത്തി​യ കു​ള​ത്തു​പ്പു​ഴ പോ​ലി​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി മു​ന്നോ​ട്ട് നീ​ക്കി​യാ​ണ് പ​രി​ക്കേ​റ്റ യു​വ​വി​നെ പു​റ​ത്തെ​ടു​ത്ത​ത് .അ​ര​യ​ക്ക് താ​ഴെ ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

Related posts

Leave a Comment