സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് വീട്ടമ്മ മ​രി​ച്ചു; മ​ക​ൾ ആ​ശു​പ​ത്രി​യി​ൽ; അപകടം ആറ്റുകാൽ പൊങ്കാലയ്ക്കായി പോകുമ്പോൾ

കൊ​ല്ലം : സ്കൂ​ട്ട​റി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് അ​മ്മ മ​രി​ച്ചു. മ​ക​ൾ​ക്ക് പ​രി​ക്ക്. ഉ​ളി​യ​ക്കോ​വി​ൽ കാ​വ​ടി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ ജ​ല​ജ (50) ആ​ണ് മ​രി​ച്ച​ത്. മ​ക​ൾ ആ​ര്യ​യെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 630ഓ​ടെ ക​ർ​ബ​ല ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ക​ളു​ടെ സ്കൂ​ട്ട​റി​ന് പി​റ​കി​ലി​രു​ന്നു യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു ജ​ല​ജ. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി .

ഇ​രു​വ​രും സ്കൂ​ട്ട​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചി​ട്ട് ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യി​ടാ​ൻ പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​വി​വ​രം. ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts