ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം  അവതാളത്തിൽ;  എം​സി റോ​ഡി​ൽ അ​പ​ക​ടങ്ങൾ ഒഴിയാതെ  വൈ​ക്കം ക​വ​ല​

കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ലെ വൈ​ക്കം ക​വ​ല​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. കെ​എ​സ്ടി​പി​യു​ടെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​വേ​ലി​ക്കു സ​മീ​പം വൈ​ക്കം ക​വ​ല​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന മീ​ഡി​യ​നു​ക​ളും നി​ര​ന്ത​രം അ​പ​ക​ടം സൃ​ഷ്ട്ടി​ക്കു​ന്നു​ണ്ട്.

വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​ന​സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ണ്ടും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തോ​ടെ വൈ​ക്കം ക​വ​ല​യി​ൽ സി​ഗ്ന​ൽ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തു​വേ​ലി സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധി​കൃ​ത​രി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളി​ലും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം വൈ​ക്കം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡി​ലേ​ക്ക് അ​തി​വേ​ഗം ക​യ​റു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. കൂ​ടാ​തെ റോ​ഡി​ൽ പു​തു​താ​യി മീ​ഡി​യ​ൻ നി​ർ​മി​ച്ച​തു മൂ​ലം റോ​ഡി​നു​ണ്ടാ​യ വീ​തി​കു​റ​വും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മീ​ഡി​യ​നു​ക​ളി​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന​ത് ഇ​വി​ടെ പ​തി​വു കാ​ഴ്ച്ച​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ഞ്ഞ വൈ​ക്കം ക​വ​ല​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ആ​വ​ശ്യ​മി​ല്ലെ​ന്നും സൂ​ച​നാ ബോ​ർ​ഡു​ക​ളും ബ്ലി​ങ്കിം​ഗ് ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചു ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts