ഇ​വ​ർ​ക്കി​ത് എ​ന്തി​ന്‍റെ കേ​ടാ​ണ് ഹേ…! സാ​ഹ​സി​ക​ത അ​ല്‍​പ്പം കൂ​ടി​പ്പോ​യോ? ചീ​ങ്ക​ണ്ണി​യെ ത​ലോ​ടി​യും തീ​റ്റ​കൊ​ടു​ത്തും ദമ്പതികള്‍

പി​ക്‌​നി​ക്കി​നു വ​ന്ന ദ​മ്പ​തി​ക​ള്‍ ചീ​ങ്ക​ണ്ണി​ക​ളെ താ​ലോ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഒ​ണ്‍​ലി ഇ​ന്‍ ഫ്‌​ളോ​റി​ഡ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ ദ​മ്പ​തി​ക​ള്‍ വ​ലി​യ വി​മ​ര്‍​ശ​ന​വും ഏ​റ്റു​വാ​ങ്ങി.

സാ​ഹ​സി​ക​ത അ​ല്‍​പ്പം കൂ​ടി​പ്പോ​യെ​ന്നാ​ണ് വി​മ​ര്‍​ശ​നം. മ​ര​ണം തൊ​ട്ടു​മു​ന്നി​ല്‍ ചീ​ങ്ക​ണ്ണി​യു​ടെ രൂ​പ​ത്തി​ല്‍ വ​ന്നു​നി​ല്‍​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍​ക്കു കാ​ര്യ​മാ​യ എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു ചി​ല​രു​ടെ ക​മ​ന്‍റ്.

പി​ക്‌​നി​ക്കി​നെ​ത്തി​യ ദ​മ്പ​തി​ക​ള്‍ പു​ഴ​യി​ലൊ​രു ക​ല്ലി​ല്‍ ഇ​രി​ക്കു​ക​യാ​ണ്. പു​ഴ​യി​ല്‍ വെ​ള്ളം കു​റ​വാ​ണ്. തെ​ളി​ഞ്ഞ വെ​ള്ള​ത്തി​ല്‍ പു​ഴ​യു​ടെ അ​ടി​ത്ത​ട്ടു കാ​ണാം.

അ​വ​ര്‍ വ​ര്‍​ത്ത​മാ​നം പ​റ​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ അ​ടു​ത്തേ​ക്ക് ഒ​രു ചീ​ങ്ക​ണ്ണി വ​രു​ന്നു.

തൊ​ട്ടു പി​ന്നാ​ലെ മ​റ്റൊ​രു ചീ​ങ്ക​ണ്ണി​യും അ​വ​രെ ല​ക്ഷ്യ​വ​ച്ചു വ​രു​ന്ന​തു കാ​ണാം. പ​ക്ഷേ ദ​മ്പ​തി​ക​ള്‍ കു​ലു​ങ്ങി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നു.

അ​ടു​ത്തെ​ത്തി​യ ചീ​ങ്ക​ണ്ണി അ​വ​രെ ആ​ക്ര​മി​ച്ചി​ല്ല. ശാ​ന്ത​നാ​യി​നി​ല​കൊ​ണ്ടു. ആ​സ​മ​യം ദ​ന്പ​തി​ക​ളി​ലൊ​രാ​ള്‍ ചീ​ങ്ക​ണ്ണി​യു​ടെ വാ​യി​ല്‍ ഭ​ക്ഷ​ണം വ​ച്ചു​കൊ​ടു​ത്തു. അ​തി​നെ ത​ലോ​ടു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് അ​വി​ടെ​നി​ന്നു പോ​കു​ന്ന ചീ​ങ്ക​ണ്ണി​ക്കു വീ​ണ്ടും ഭ​ക്ഷ​ണം എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തും വി​ളി​ക്കു​ന്ന​തും കേ​ള്‍​ക്കാം.

പി​ക്‌​നി​ക്കി​നു പോ​കു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ർ​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​തെ​ന്ന ഉ​പ​ദേ​ശ​മാ​ണ് ഇ​രു​വ​ര്‍​ക്കും ഏ​റെ കേ​ള്‍​ക്കേ​ണ്ടി​വ​ന്ന​ത്.

Related posts

Leave a Comment