എന്നെ മാത്രം നിര്‍മാതാവ് തീര്‍ത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി ! മദ്യപിക്കാനൊക്കെ ആളുകള്‍ കൂടുന്ന ഒരു ക്ലബ്ബ് പോലെയൊരിടം; ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി നടി…

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ദിവ്യ വിശ്വനാഥ്.

ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് ദിവ്യ അറിയപ്പെട്ടിരുന്നത്. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്.

തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്.

ഏകദേശം ഇരുപതോളം സീരിയലുകളില്‍ തിളങ്ങിയ ദിവ്യ വേഷമിട്ടിട്ടുണ്ട്. ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, കലാ സംവിധായകന്‍ രതീഷിനെയാണ് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധായകന്‍) വിവാഹം ചെയ്തത്.

വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഇടയ്ക്ക് വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു.

അതേ സമയം തനിക്ക് സീരിയല്‍ രംഗത്ത് നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരിക്കല്‍ ഭയാനകമായ ഒരു സാഹചര്യത്തെ അതിജീവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദിവ്യ വിശ്വനാഥ്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടെ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും അതിന്റെ നിര്‍മ്മാതാവ് എന്നെ മാത്രം തീര്‍ത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി.

എന്തായിരുന്നു അവരുടെ ഉദ്ദേശം എന്ന് ഇപ്പോഴും എനിക്കറിയില്ല. മദ്യപിക്കാനൊക്കെ ആളുകള്‍ കൂടുന്ന ഒരു ക്ലബ്ബ് പോലെയുള്ള ഇടമായിരുന്നു അത്.

ഒട്ടും സുരക്ഷിതമായിട്ടുള്ള സാഹചര്യമായി തോന്നിയില്ല. സെക്യൂരിറ്റിയോ റിസപ്ഷനോ ഒന്നുമില്ല. ഞാന്‍ തനിച്ചാണ് ഉണ്ടായിരുന്നത്.

അവിടെ മതിലോ ഗെയിറ്റോ ഇല്ലാതെ ഏക്കറ് കണക്കിനുള്ള സ്ഥലത്താണ് കെട്ടിടം. വരാന്തയുടെ വശങ്ങളില്‍ കുറേ മുറികളാണ്.

ഭിത്തിയ്ക്ക് പകരം ഗ്ലാസ് കര്‍ട്ടന്‍ ഇട്ടാണ് അത് മറച്ചിരിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ ആളുകള്‍ പുറത്തൂടെ നടക്കുന്നതിന്റെ ശബ്ദവും അവരുടെ സംസാരവും കേള്‍ക്കാം.

വാതിലിന് പൂട്ടില്ല. ബാത്ത് റൂമിന്റെ ജനല്‍ ഓപ്പണ്‍ ആണ്. ആര്‍ക്ക് വേണമെങ്കിലും മുകളിലൂടെ ബാത്ത് റൂമിലേക്ക് ഇറങ്ങി വരാം അങ്ങനെയുള്ള അവസ്ഥയാണ്.

പേടിച്ച് വിറച്ചാണ് ഞാനവിടെ കഴിഞ്ഞ് കൂട്ടിയത്. അവിടുന്ന് മാറണമെന്ന് പറഞ്ഞപ്പോള്‍ ഹോട്ടലില്‍ വേറെ മുറിയില്ല എന്നായിരുന്നു മറുപടി.

ഞാന്‍ തിരക്കിയപ്പോള്‍ അവിടെ മുറിയുണ്ട്. അത് ഞാന്‍ നിര്‍മ്മാതാവിന്റെ മകനോട് പറഞ്ഞപ്പോള്‍ അവന്‍ ദേഷ്യത്തോടെ പോയി.

ഹോട്ടലില്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് ദിവ്യയ്ക്ക് റൂം കൊടുക്കണ്ടാന്ന് നിര്‍മ്മാതാവ് പറഞ്ഞെന്നാണ്. അതോടെ ഞാന്‍ അവിടെ നിന്ന് തിരികെ വീട്ടിലേക്ക് പോയി. ഇതാണ് സത്യം. പക്ഷേ മീഡിയയില്‍ മറ്റെന്തൊക്കെയോ ആണ് വന്നതെന്നും താരം പറയുന്നു.

Related posts

Leave a Comment