പ​തി​ന​ഞ്ചു​കാ​രി​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​നെ​തി​രേ കേ​സ്; ഭീ​ഷ​ണി​പ്പെ​ടു​ത്തി 15 ല​ക്ഷം ത​ട്ടി…

15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യു​ടെ മ​ക​നും മ​റ്റ് നാ​ലു​പേ​ര്‍​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​ല്‍​വാ​ര്‍ ജി​ല്ല​യി​ലെ രാ​ജ്ഗ​ഡ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ജോ​ഹാ​രി ലാ​ല്‍​മീ​ണ​യു​ടെ മ​ക​ന്‍ ദീ​പ​ക് മീ​ണ​യാ​ണ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി.

ബ​ലാ​ത്സം​ഗ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് 15 ല​ക്ഷം രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ അ​ഞ്ച് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ വി​വേ​ക് ശ​ര്‍​മ​യ്‌​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി മാ​ണ്ഡ​വാ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ നാ​ഥു​ലാ​ല്‍ പ​റ​ഞ്ഞു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് എ​ടു​ത്ത​ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ത​ന്റെ ജ​ന​പ്രീ​തി ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് എം​എ​ല്‍​എ പ​റ​യു​ന്ന​ത്.

പ​ത്താം ക്ലാ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.

2021 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ന്ദ​വാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക്കു​ള്ളി​ലെ ഹോ​ട്ട​ലി​ല്‍ കൊ​ണ്ടു​പോ​യി 10ാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഒ​രു വ​ര്‍​ഷ​ത്തോ​ളം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി. ഒ​ടു​വി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

Related posts

Leave a Comment