“ത​ണ്ണീ​ർ​ത്ത​ട’​ത്തി​ൽ കു​ടു​ങ്ങി അ​പേ​ക്ഷ​ക​ർ; കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തിയ്ക്കായി തൃശൂർ കോ​ർ​പ​റേ​ഷ​നിലെ അ​ദാ​ല​ത്തി​ൽ പ​രാ​തി പ്ര​ള​യം

തൃ​ശൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി​ക്കും പ​ണി​ത​തി​ന് അം​ഗീ​കാ​ര​വും കി​ട്ടാ​ൻ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന ഫ​യ​ൽ അ​ദാ​ല​ത്തി​ൽ പ​രാ​തി പ്ര​ള​യം. ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ അ​റു​നൂ​റോ​ളം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി തീ​ർ​പ്പാ​ക്കാ​ത്ത പ​രാ​തി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

അ​ഞ്ചു സെ​ന്‍റി​നു താ​ഴെ​യു​ള്ള കൃ​ഷി സ്ഥ​ലം നി​ക​ത്തി വീ​ടു പ​ണി​യു​ന്ന​തി​ന് അ​നു​മ​തി തേ​ടി​യു​ള്ള 83 അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​ക്കി. ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ 2008 നു ​ശേ​ഷ​മു​ള്ള അ​പേ​ക്ഷ​ക​ൾ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മേ തീ​ർ​പ്പാ​ക്കൂ. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തി​നു മു​ന്പു​ള്ള അ​പേ​ക്ഷ​ക​ൾ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, വി.​എ​സ് സു​നി​ൽ​കു​മാ​ർ, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ ഗി​രി​ജ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ദാ​ല​ത്തി​ന് എ​ത്തി​യി​രു​ന്നു.

Related posts