ഇവിടെ ആർക്കും പഠനം മുടങ്ങില്ല; പഠന സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി സൗകര്യമൊരുക്കി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത്


ആദിച്ചനല്ലൂർ: ഓൺലൈൻ പഠന സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി സൗ​ക​ര്യം ഒരുക്കി ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. വീ​ട്ടി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ആ​വ​ശ്യ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേയും സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റേ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ടിവി വാ​ങ്ങി ന​ൽ​കി​യ​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളി​ലെ​യും കു​ട്ടി​ക​ളെ വ്യ​ക്തി​പ​ര​മാ​യി സ​ർ​വേ ന​ട​ത്തി ഓ​രോ കു​ട്ടി​ക്കും ഉ​ള്ള സൗ​ക​ര്യ​ങ്ങ​ളെ അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടേ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടേ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടേ​യും വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സൗ​ക​ര്യ​മു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി.

സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ത​രം തി​രി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി കൂ​ടു​ക​യും ഓ​രോ വാ​ർ​ഡു ത​ല​ത്തി​ലും സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ടിവി വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടേ​യും ബാ​ങ്കു​ക​ളു​ടേ​യും സ​ഹ​ക​ര​ണം പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പാ​ക്കി. കൈ​ര​ളി ഗ്ര​ന്ഥ​ശാ​ല വ​ട​ക്കേ മൈ​ല​ക്കാ​ട്, പ്ര​തി​ഭാ ലൈ​ബ്ര​റി കൊ​ട്ടി​യം , പ്ര​തി​ഭാ ലൈ​ബ്ര​റി വെ​ളി​ച്ചി​ക്കാ​ല, പ്ലാ​ക്കാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി തു​ട​ങ്ങി വ്യ​ത്യ​സ്ത പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്കൂ​ളു​ക​ളി​ലും ടിവി വാ​ങ്ങി ന​ൽ​കി.

അ​തി​നോ​ടൊ​പ്പം ചാ​ത്ത​ന്നൂ​ർ ബിആർസി വ​ഴി ന​ൽ​കി​യ ടി​വി ആ​ദി​ച്ച​ന​ല്ലൂ​ർ സിആർസിപ്ര​വ​ർ​ത്തി​ക്കു​ന്ന മൈ​ല​ക്കാ​ട് എൽപിഎസിന് ​വി​ത​ര​ണം ചെ​യ്തു. മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഓൺലൈൻ ക്ലാ​സ് കാ​ണു​ന്ന​തി​നു​ള്ള ദി​നം​പ്ര​തി​യു​ള്ള വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ന്ന​തി​നും സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൈ​ല​ക്കാ​ട് യുപിഎ​സിൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​സു​ഭാ​ഷ് മൈ​ല​ക്കാ​ട് എൽപിഎസ് ഹെ​ഡ് മി​സ്ട്ര​സ് ര​ജി​താ വി​ശ്വം​ഭ​ര​ന് ടിവി ന​ൽ​കി.​ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എൻ. അ​ജ​യ​കു​മാ​ർ, റം​ലാ ബ​ഷീ​ർ, സ​ര​സ മ​ണി, സു​ലോ​ച​ന, മ​ധു​സൂ​ദ​ന​ൻ, സെ​ക്ര​ട്ട​റി ബി​ജു . സി. ​നാ​യ​ർ, യുപി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജി.​എ​സ് ആ​ദ​ർ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment