ആശ്വാസം, കിട്ടിപ്പോയി..! തു​റ​മു​ഖവ​കു​പ്പി​ന്‍റെ മോ​ഷ​ണം പോ​യ ജീപ്പ് ഉ​പേ​ക്ഷി​ക്കപ്പെട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി


ഹ​രി​പ്പാ​ട്: തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ ഓ​ഫീസി​നു സ​മീ​പ​ത്തുനി​ന്ന് മോ​ഷ​ണം പോ​യ ബോ​ലേ​റോ ജീ​പ്പ് കു​മാ​ര​പു​ര​ത്ത് ദേ​ശീ​യപാ​ത​യോ​ടു ചേ​ർ​ന്നു​ള്ള ഇ​ട​റോ​ഡി​ൽ ഉപേക്ഷി ക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ജീ​പ്പ് മോ​ഷ​ണം പോ​യ​ത്.​

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ജീ​പ്പ് ഷെ​ഡി​ൽനി​ന്നും മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി​ ന​ൽ​കി​യെ​ങ്കി​ലും രാ​ത്രി വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ജീ​പ്പ് ക​ണ്ടെ​ത്താ​നാ​യി​ല്ല.​

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സ​മീ​പ​ത്തെ മ​സ്ജി​ദി​ൽ എ​ത്തി​യ​വ​രും ന​ട്ടു​കാ​രു​മാ​ണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ജീ​പ്പ് ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യി​രു​ന്നു.

ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. മോ​ഷ​ണം പോ​യ ജീ​പ്പാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധർ പ​രി​ശോ​ധ​ന ന​ട​ത്തി.

ചി​ത്ര രാ​മ​ച​ന്ദ്ര​ൻ, അ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.​ ആ​ല​പ്പു​ഴ സിഐ രാ​ജേ​ഷും ഒ​പ്പമുണ്ടാ​യി​രു​ന്നു.

Related posts

Leave a Comment