കുട്ടിയുടെ വിരൽ സാക്ഷയിൽ കുടുങ്ങി, രക്ഷകരായി അടൂർ അഗ്നിരക്ഷാസേന


അ​ടൂ​ര്‍: ക​ത​കി​ന്‍റെ സാ​ക്ഷ​യി​ല്‍ കു​ടു​ങ്ങി​യ കു​ട്ടി​യു​ടെ വി​ര​ല്‍ അ​ഗ്‌​നി​ശ​മ​ന സേ​ന ഊ​രി. ഏ​ഴം​കു​ളം ദേ​വി വി​ഹാ​റി​ല്‍ വ​ര്‍​ഷാ വി​ശ്വ​നാ​ഥി​ന്‍റെ മ​ക​ള്‍ ഗാ​യ​ത്രി​യു​ടെ (ഏ​ഴ് ) വി​ര​ല്‍ വീ​ട്ടി​ലെ ക​ത​കി​ന്റെ സാ​ക്ഷ​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

വി​ര​ല്‍ ഊ​രി എ​ടു​ക്കാ​ന്‍ വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ശ്ര​മി​ച്ചു​വെ​ങ്കി​ലും ന​ട​ന്നി​ല്ല.. തു​ട​ര്‍​ന്ന് ക​ത​കി​ല്‍ നി​ന്നും സാ​ക്ഷ ഇ​ള​ക്കി​യെ​ടു​ത്ത് കു​ട്ടി​യെ രാ​ത്രി 11 ഓ​ടെ അ​ടൂ​ര്‍ അ​ഗ്‌​നി​ശ​മ​ന സേ​ന​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ ക​ട്ട​ര്‍, ഷി​യേ​ഴ്സ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യു​ടെ വി​ര​ല്‍ സാ​ക്ഷ​യി​ല്‍ നി​ന്നും വേ​ര്‍​പെ​ടു​ത്തി എ​ടു​ത്തു.

Related posts

Leave a Comment