പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മാനന്തവാടി സ്വദേശി പിടിയില്‍ ! അജ്മല്‍ പെണ്‍കുട്ടിയെ വലയിലാക്കിയത് മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ വന്നപ്പോള്‍

പാലായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാനന്തവാടി സ്വദേശിയായ യുവാവ് പിടിയില്‍.മാനന്തവാടി പേര്യ സ്വദേശി എക്കണ്ടിയില്‍ മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ചാറ്റിങ്ങിലൂടെ പ്രതി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവ് പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം നടത്തിയത്. മുഹമ്മദ് അജ്മല്‍ മുന്‍പ് ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പെണ്‍കുട്ടി എത്തിയിരുന്നു. ഫോണ്‍ നമ്പര്‍ കരസ്ഥമാക്കിയ പ്രതി വാട്ട്‌സ് ആപ്പിലൂടെ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപെടുകയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ അജ്മല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ, ബലാത്സംഗം, ഐടി നിയമങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. മാനസിക നിലയില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്ന് കടന്നുകളഞ്ഞ പ്രതി വയനാട്ടില്‍ മൊബൈല്‍ ഷോപ്പ്…

Read More

സ്‌കൂളില്‍ കൊണ്ടു പോകുന്ന വഴിയ്ക്ക് ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു; വിദ്യാര്‍ഥിനികളോടെ ലൈംഗികാതിക്രമം നടത്തിയ തിരൂരുകാരന്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: സ്‌കൂളില്‍ കൊണ്ടു പോവുന്ന വഴിയ്ക്ക് വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ തിരൂരില്‍ പിടിയിലായി. എട്ട്, ഒമ്പത് വയസ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ ഇയാള്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തിരൂര്‍ ബിപി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തില്‍ സുനില്‍ (50) ആണ് പിടിയിലായ ഓട്ടോ ഡ്രൈവര്‍. എല്‍പി സ്‌കൂളിലെ മൂന്ന്, നാല് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇയാള്‍ വിദ്യാര്‍ത്ഥികളെ ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനിടെയാണ് പീഡിപ്പിച്ചത്. കുട്ടികള്‍ വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി കുട്ടികളെ കൗണ്‍സിലിംഗ് നടത്തി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരൂര്‍ സിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പോക്‌സോനിയമ പ്രകാരം അറസ്റ്റ്…

Read More