ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനു പിന്നില്‍ ആര്? പത്താംക്ലാസുകാരന്റെ കൊലപാതകം: കുട്ടികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ കോടതി തള്ളി

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ല്‍ പ​ത്താം ക്ലാ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യ കു​ട്ടി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്നു​ള്ള പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​ത്ത​നം​തി​ട്ട ജു​വ​നൈ​ല്‍ കോ​ട​തി ത​ള്ളി.

കു​ട്ടി കു​റ്റ​വാ​ളി​ക​ളെ പൂ​ട്ടാ​ന്‍ പോ​ലീ​സ് ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ള്‍ കൊ​ല്ലം ജു​വ​നൈ​ല്‍ ഹോ​മി​ല്‍ ക​ഴി​യു​ന്ന ര​ണ്ട് കു​റ്റ​വാ​ളി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ പോ​ലീ​സ് നീ​ക്കം ന​ട​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കൂ​ട്ടു​കാ​ര​നെ കു​ഴി​ച്ചി​ട്ട സ്ഥ​ല​ത്തു​നി​ന്നും കു​റ്റാ​രോ​പി​ത​രാ​യ കു​ട്ടി​ക​ളെ​കൊ​ണ്ടു​ത​ന്നെ​യാ​ണ് പോ​ലീ​സ് മ​ണ്ണു​മാ​ന്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​നു പി​ന്നി​ല്‍ കൊ​ടു​മ​ണ്‍ പോ​ലീ​സി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​രാ​യ പ്ര​ശാ​ന്ത് വി.​കു​റു​പ്പും അ​രു​ണ്‍ ദാ​സും ആ​രോ​പി​ച്ചി​രു​ന്നു.

സാ​ധാ​ര​ണ ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ കു​റ്റ​വാ​ളി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സി​ന് വി​ട്ടു​കൊ​ടു​ക്കു​ക പ​തി​വാ​ണ്.

എ​ന്നാ​ല്‍ കു​ട്ടി കു​റ്റ​വാ​ളി​ക​ള്‍ എ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് അ​റി​യു​ന്നു. ഈ ​ഘ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ളെ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കൊ​ടു​ക്കേ​ണ്ട​ന്ന നി​ല​പാ​ടാ​ണ് ജു​വ​നൈ​ല്‍ കോ​ട​തി ജ​ഡ്ജി ര​ശ്മി ചി​റ്റൂ​ര്‍ സ്വീ​ക​രി​ച്ച​ത്.

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് കോ​ട​തി ഒ​രു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ശാ​ന്ത് വി.​കു​റു​പ്പും അ​രു​ണ്‍​ദാ​സും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment