ഓ​ൺ​ലൈ​ൻ ലോ​ട്ട​റി ചൂ​താ​ട്ടം :ത​ളി​പ്പ​റ​മ്പി​ൽ ലോ​ഡ്ജ് ഉ​ട​മ അ​റ​സ്റ്റി​ൽ; കേരള ലോട്ടറിയുടെ അവസാന അക്കങ്ങൾക്കൊണ്ടുള്ള  തട്ടിപ്പ് ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: ഓ​ൺ​ലൈ​ൻ ലോ​ട്ട​റി ചൂ​താ​ട്ടം ത​ളി​പ്പ​റ​മ്പി​ൽ ലോ​ഡ്ജ് ഉ​ട​മ പോ​ലീ​സ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് ഹൈ​വേ​യി​ലെ ഇ​ഖ്ബാ​ൽ ടൂ​റി​സ്റ്റ് ഹോം ​പാ​ർ​ട്ട്ണ​ർ ആ​ടി​ക്കും പാ​റ കെ.​എം.​വി​ല്ല​യി​ൽ എം.​കെ.​നാ​സ​റി (49) നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി പി.​കെ.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ല്ലാ ദി​വ​സ​വും ന​റു​ക്കെ​ടു​ക്കു​ന്ന കേ​ര​ളാ ലോ​ട്ട​റി​യു​ടെ അ​വ​സാ​ന​ത്തെ മൂ​ന്ന​ക്കം നേ​ര​ത്തെ പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​മ്മാ​നം. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഓ​ൺ ലൈ​ൻ വ​ഴി​യു​ള്ള ഈ ​ചൂ​താ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ശ​രി​യാ​യ പ്ര​വ​ച​നം ന​ട​ത്തി​യ​വ​ർ​ക്ക് എ​ടു​ത്ത ടി​ക്ക​റ്റ് തു​ക​യു​ടെ ഇ​ര​ട്ടി​യും ര​ണ്ടി​ര​ട്ടി​ക്കും വ​രെ തി​രി​ച്ചു കി​ട്ടും.

കേ​ര​ള ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പി​ന്‍റെ അ​ര​മ​ണി​ക്കൂ​ർ മു​മ്പ് വ​രെ ലോ​ട്ട​റി ചൂ​താ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കാം. 10 രൂ​പ​യാ​ണ് ഒ​രു ടി​ക്ക​റ്റി​ന്‍റെ വി​ല. കാ​ഞ്ഞ​ങ്ങാ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ലോ​ബി​ക്ക് നൂ​റു​ക​ണ​ക്കി​ന് ഏ​ജ​ന്റ് മാ​രും സ​ബ് ഏ​ജ​ന്റു​മാ​രു​മു​ണ്ട്.

ത​ളി​പ്പ​റ​മ്പി​ൽ ഈ ​ലോ​ബി​യു​ടെ മു​ഖ്യ​ക​ണ്ണി​യാ​ണ് അ​റ​സ്റ്റി​ലാ​യ നാ​സ​ർ. നേ​ര​ത്തെ​യും ഓ​ൺ​ലൈ​ൻ ലോ​ട്ട​റി ത​ട്ടി​പ്പി​ൽ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു. നി​ത്യേ​ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ലൂ​ടെ ന​ഷ്ട​മാ​വു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​തി​ൽ ഡി​വൈ​എ​സ്പി​യു​ടെ ക്രൈം ​സ്ക്വാ​ഡി​ലെ ടി.​വി.​സു​രേ​ഷ്, കെ.​വി.​ര​മേ​ശ​ൻ, കെ.​പ്രി​യേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts