യു​വാ​ക്ക​ളു​ടെ  മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വി​ല​ക്കി; ചോ​ദ്യം ചെ​യ്ത​വ​രു​ടോ​ള്ള വൈ​രാ​ഗ്യം തീ​ർ​ത്ത​ത് വീ​ട്ടു​മ​റ്റ​ത്തി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച്


പാ​റ​ശാ​ല : മയക്കുമരുന്ന് ഉപയോഗം വിലക്കിയതിനെ തുടർന്ന് വീ​ടുകളുടെ മുന്നിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും ഇ​രു​ച​ക്ര വാ​ഹ​നവും ​ക​ത്തി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട​വി​ളാ​കം പാ​ല​ക്കു​ഴി വീ​ട്ടി​ൽ പ്രശാന്തി​ന്‍റെ കാ​റും പാ​ല​ക്കു​ഴി വീ​ട്ടി​ൽ ഷൈ​ൻ കു​മാ​റി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നവുമാണ് ഇ​ന്ന് പു​ല​ർ​ച്ചെ ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഇ​ട​തു​ഭാ​ഗ​ത്തെ ട​യ​ർ ക​ത്തി .

ഇ​രു​ച​ക്ര​വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ​പെ​ട്രോ​ൾ കൊ​ണ്ട് വ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന കു​പ്പി പൊ​ട്ടി​ച്ച​നി​ല​യി​ൽ പ്ര​ശാ​ന്തി​ന്‍റെ വീ​ടി​നു മു​ന്നി​ൽ നി​ന്നും ക​ണ്ടെ​ത്തി. വീ​ടി​നോ​ടു ചേർത്തിട്ടിരുന്ന കാ​ർ പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ക്കാ​ത്ത​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി

. ഷൈ​ൻ കു​മാ​റി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഫ​ർ​ണി​ച്ച​ർ ക​ട​യ്ക്കു മു​ന്നി​ൽ വ​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം റോ​ഡി​ന്‍റെ വ​ശ​ത്തോ​ട്ടു മാ​റ്റി​വ​ച്ചാ​ണ് ക​ത്തി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 3 .30നാണ് സം​ഭ​വം .പ്ര​ദേ​ശ​ത്തു പി​ടി​മു​റു​ക്കി വ​രു​ന്ന ക​ഞ്ചാ​വ് മാ​ഫി​യ​യാ​ണ് ഇതിന് പിന്നിലെന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ ആ​രോ​പി​ച്ചു.

പാ​ല​ക്കു​ഴി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആംഗൻവാ​ടി വ​ള​പ്പി​ലി​രു​ന്നു ഒ​രു​സം​ഘം സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട​ത്രെ. ഇ​ന്ന​ലെ രാ​ത്രി​യും എ​ട്ടോ​ളം പേ​ർ വ​രു​ന്ന ഒ​രു സം​ഘം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ്ര​ദേ​ശവാ​സി​ക​ളാ​യ പ്ര​ശാ​ന്തും ,ഷൈ​ൻ കു​മാ​റും വി​ല​ക്കി​യി​രു​ന്നു .

ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് വാ​ഹ​നം ക​ത്തി​ക്ക​ലി​ന് പി​ന്നി​ലെ​ന്ന് ആ​രോ​പി​ക്കു​ന്നു.പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി പോലീസ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ആ​റു​മാ​സം മു​ന്നേ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വീ​ട്ടു​കാ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment