റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച് അക്രമം; കാര്യം അന്വേഷിക്കാനെത്തിയ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം; ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ


ആ​യൂ​ര്‍ : ആ​യൂ​രി​ല്‍ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ജി​ത്തി​ന് നേ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ആ​യൂ​രി​ന് സ​മീ​പം കു​ഴി​യം ജ​ഗ്ഷ​നി​ൽ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഇ​തോ​ടെ പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ചെ​യ്തു. കാ​ര്യം അ​ന്വേ​ഷി​ക്കാ​ന്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ അ​ജി​ത്തി​ന് ഒ​രു ഫോ​ണ്‍ വ​രി​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട അ​ക്ര​മി​ക​ള്‍ സം​ഘ​ര്‍​ഷം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചു അ​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ല്‍​ഫോ​ണ്‍ വാ​ങ്ങി റോ​ഡി​ലെ​റി​ഞ്ഞു ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്തി​നെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ജി​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ര​ണ്ടു​പേ​രെ ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ള​മാ​ട് സ്വാ​ദേ​ശി മു​ന്ന, കു​ഴി​യം സ്വ​ദേ​ശി സി​ജോ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റു​ള്ള പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ് എ​ന്നും ഇ​വ​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ച​ട​യ​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ക​ട​യ്ക്ക​ല്‍ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.
്‍

Related posts

Leave a Comment