ഉ​ത്സ​വ പ​റ​മ്പി​ൽ  യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസ്; മുങ്ങിയവർ പൊങ്ങി,  സം​ഘ​ത്തി​ലെ ര​ണ്ടു പേരെ കുടുക്കി പോലീസ്


ചാ​ത്ത​ന്നൂ​ർ: ഉ​ത്സ​വ പ​റ​മ്പി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം വി​ജ​യ​ൻ ന​ഗ​ർ എ​സ്.​എം. ഭ​വ​നി​ൽ മ​നോ​ജ്, വി​ജ​യ​ന​ഗ​ർ കൃ​ഷ്ണ​കൃ​പ​യി​ൽ സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 7-നാ​യി​രു​ന്നു സം​ഭ​വം.

പാ​രി​പ്പ​ള്ളി ഗു​രു​നാ​ഗ​പ്പ​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള കേ​ൾ​ക്കാ​ൻ ഓ​ട്ടോ​യി​ൽ പോ​യ സം​ഘ​ത്തി​ലെ എ​ഴി​പ്പു​റം ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ അ​ജി​യെ​യാ​ണ് ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​തു്.

ക​ല്ലും ക​മ്പും കൊ​ണ്ടു​ള്ള ആ​ക്ര​ണ​ത്തി​ൽ അ​ജി​യു​ടെ ത​ല​യ്ക്ക് മു​റി​വും ക​വി​ളെ​ല്ലി​ന് പൊ​ട്ട​ലു​മു​ണ്ടാ​യി. കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ് പ​രി​ക്കേ​റ്റ​യാ​ൾ.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ക്ര​മി സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ തി​രി​കെ എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു

. സം​ഘ​ത്തി​ലെ മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ ജ​ബ്ബാ​ർ പ​റ​ഞ്ഞു.

എ​സ്.​ഐ. അ​നു​രൂ​പ , എ.​എ​സ്.​ഐ ന​ന്ദ​കു​മാ​ർ ,എ​സ് സി ​പി മാ​രാ​യ സ​ലാ​ഹു​ദീ​ൻ, ഷാ​ജി, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment