ബ​സിൽ തിരക്കുണ്ടാക്കി‌ യാ​ത്ര​ക്കാ​രി​യു​ടെ ഒരുലക്ഷം രൂപയുടെ മാ​ല പി​ടി​ച്ചു​പ​റി​ച്ചു; ത​മി​ഴ് സ്ത്രീ​ക​ളെ യുവതിയും യാത്രക്കാരും ചേർന്ന് കൈയോടെ പിടികൂടി


നെ​ടു​മ​ങ്ങാ​ട്: ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ർ​ണ മാ​ല പി​ടി​ച്ചു പ​റി​ച്ച ത​മി​ഴ്സ്ത്രീ​ക​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

തി​രു​പ്പൂ​ർ ചി​ന്ന​പാ​ള​യം ഗ​ണ​പ​തി കോ​വി​ൽ തെ​രു​വ് വീ​ട്ടു​ന​മ്പ​ർ 35ൽ സ​ബി​ത(47), സ​ബി​ത​യു​ടെ മ​ക​ൾ അ​നു​സി​യ ( 25 )എ​ന്നി​വ​രെ​യാ​ണ് സ​ഹ​യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാവിലെ 11.45 ന് ​നെ​ടു​മ​ങ്ങാ​ട് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ക​ല്ലി​യോ​ട് സ്വ​ദേ​ശി​നി ന​സീ​മ​ബീ​വി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ര​ണ്ട​ര പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല മൂ​ഴി​യി​ൽ വ​ച്ച് പി​ടി​ച്ച് പ​റി​ച്ച​തി​നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ന​സീ​മ​ബീ​വി​യോ​ടൊ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന ഇ​വ​ർ മ​ന​പൂ​ർ​വം തി​ര​ക്കു​ണ്ടാ​ക്കി ബ​ല​മാ​യി മാ​ല പി​ടി​ച്ച് പ​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ മ​റ്റ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ല പ്ര​തി​ക​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ ഗോ​പി, സൂ​ര്യ, ഭൂ​വ​നേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത് .

Related posts

Leave a Comment