വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തി യുവാവ് ആശുപത്രി തല്ലിതകർത്തു; പരിശോധിച്ച ഡോക്ടർക്ക് മദ്യ ലഹരിയിലായിരുന്ന യുവാവിന്‍റെ വക തെറിപ്പൂരവും; ഒടുവിൽ…

ഗാ​ന്ധി​ന​ഗ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി. റെ​ഡ്സോ​ണ്‍ വി​ഭാ​ഗ​ത്തി​ലെ സീ​ലിം​ഗ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ഡോ​ക്‌‌ടർ​മാ​രെയും ന​ഴ്സു​മാ​രെയും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

ച​ങ്ങ​നാ​ശേ​രി ത​കി​ടി​യേ​ൽ വി​നീ​ഷി(26)നെ​തി​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ അ​ർ​ധരാ​ത്രി​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​യി​രുന്നു സം​ഭ​വം.

എം​സി റോ​ഡി​ൽ​ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു വി​നീ​ഷി​നെ ഒ​രു കാ​ർ ത​ട്ടി. ക്ഷു​ഭി​ത​നാ​യ വി​നീ​ഷ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ​ത്തി കാ​ർ ഉ​ട​മ​യോ​ട് ക്ഷ​മ പ​റ​യു​ക​യും പി​ന്നീ​ട് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പിൻമേൽ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ വി​നീ​ഷി​നെ ചി​കി​ത്സ​യ്ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

റെ​ഡ് സോ​ണ്‍ വി​ഭാ​ഗ​ത്തി​ലെ പ്ര​ാഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ രോ​ഗി​ക്കു വ​ലി​യ കു​ഴ​പ്പ​മി​ല്ലെ​ന്നും അ​മി​ത​മാ​യി മ​ദ്യ​പി​ച്ചെ​ന്നും ഡോ​ക‌‌്ട​ർ ക​ണ്ടെ​ത്തി. ഇ​തി​നി​ട​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്‌‌ടറെ അ​സ​ഭ്യം പ​റ​ഞ്ഞു​കൊ​ണ്ടു മ​ർ​ദിക്കു​വാ​ൻ വി​നീ​ഷ് ഒ​രു​ങ്ങി​യ​ത്.

കു​ത്തി​വ​യ്ക്കു​ന്ന​തി​നു ക​യ്യി​ൽ കെ​ട്ടു​ന്ന സൂ​ചി പ​റി​ച്ചു ക​ള​ഞ്ഞ​ശേ​ഷം കി​ട​ന്നി​രുന്ന ക​ട്ടി​ലി​ന്‍റെ മേ​ൽ ഭാ​ഗ​ത്തെ സീ​ലിം​ഗ് വ​ലി​ച്ചു പൊ​ളി​ക്കു​ക​യും ഉ​പ​ക​ര​ണങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ഡ്മി​റ്റ് ചെ​യ്തു ചി​കി​ത്സി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പ​റ​ഞ്ഞു വി​ട്ടു.

ഇ​യാ​ൾ ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടി​പി​ടി കേ​സി​ൽ പ്ര​തി​യാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment