വെള്ളം മൂത്തപ്പോ ചെയ്തുപോയതാ സാറേ..! നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും രാത്രിയിൽ അക്രമം നടത്തിയ മൂവർ സംഘം പിടിയിൽ; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ചെയ്തതെന്ന് പ്രതികൾ

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നം​ഗ​സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ശ​വ​ർ​കോ​ട്ടു​കൊ​ണം തു​ണ്ടു​വി​ള വി​പി​ൻ നി​വാ​സി​ൽ ചി​പ്പൂ​ട്ടി എ​ന്ന വി​നീ​ത് (21), കൊ​ട​ങ്ങാ​വി​ള ടി​എ​സ് ഭ​വ​നി​ൽ പാ​ക്കി​ലി എ​ന്ന ന​ന്ദു​അ​ജി​കു​മാ​ർ (21), അ​തി​യ​ന്നൂ​ർ ക​മു​കി​ൻ​കോ​ട് പ​ട്ട​ക്കു​ടി ഏ​ലാ ക​ണ്ണേ​റ് വീ​ട്ടി​ൽ ജ​സ്റ്റി​ൻ എ​ന്ന അ​ഖി​ൽ (26) എ​ന്നി​വ​രെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര ശം​ഖൊ​ലി മാ​ട​ൻ​ത​ന്പു​രാ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വി​എ​സ്ഡി​പി ഓ​ഫീ​സ്, വെ​ണ്‍​പ​ക​ലി​ലെ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഫീ​സ് എ​ന്നി​വ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി.

കൊ​ട​ങ്ങാ​വി​ള​യി​ൽ വി​വി​ധ രാ​ഷ്‌​ട്രീ​യ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ക​മു​കി​ൻ​കോ​ട് സി​പി​എം, ബി​ജെ​പി കൊ​ടി​മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. കേ​ര​ള​കൗ​മു​ദി ലേ​ഖ​ക​ൻ എ.​പി. ജി​ന​ന്‍റെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ വീ​ടും മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ചു. ക​മു​കി​ൻ​കോ​ട് പ​ള്ളി​പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നും വി​നീ​തി​നെ ആ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. വി​നീ​തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും ല​ഭി​ച്ചു. ഇ​വ​രെ വ​ഴി​മു​ക്ക് പ്ലാ​വി​ള​ക്ക് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​വ​ർ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​ർ പ​റ​ഞ്ഞു. നെ​യ്യാ​റ്റി​ൻ​ക​ര സി​ഐ അ​രു​ണ്‍​കു​മാ​ർ, എ​സ്ഐ ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ, എ​എ​സ്ഐ സാ​ബു​കു​മാ​ർ, സി​പി​ഒ മാ​രാ​യ ശ​ക്തി, പ്ര​വീ​ണ്‍ ആ​ന​ന്ദ്, വി​നോ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts