ജീവൻ വേണേ പൊയ്ക്കോ..!ഒാപ്പറേഷൻ തിയറ്റർ അടച്ചിട്ടിട്ട് രണ്ടരമാസം; തിയേറ്റർ തുറക്കുന്നതും കാത്ത് രോഗികൾ; പണിനട ക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് സുപ്രണ്ടിനോട് ചോദിക്കാൻ ഡിഎംഒ

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ണുബാ​ധ​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട് ര​ണ്ട​ര മാ​സം പി​ന്നി​ട്ടു. ഇ​തു​വ​രെ പ​ണി പൂ​ർ​ത്തി​യാ​ക്കി തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ശ​സ്ത്ര​ക്രി​യ കാ​ത്തു ക​ഴി​യു​ക​യാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. മ​റ്റു​ള്ള രോ​ഗി​ക​ൾ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ തു​റ​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ്. കെഎച്ച് ആ​ർ​ഡ​ബ്ല്യു​എ​സ് ആ​ണ് തി​യ​റ്റ​റി​ലെ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ടെ​ൻ​ഡ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ​ണി ആ​രം​ഭി​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല.

പ​ണി തുട​ങ്ങാ​ത്ത​തി​ന് ആ​ദ്യം ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ഴി​ച്ചി​രു​ന്ന​ത്. ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ത്ത​തി​നാ​ലാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ട​പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ല്കി. എ​ന്നാ​ൽ എ​സ്റ്റി​മേ​റ്റ് ന​ല്കി ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടു​പോ​ലും പ​ണി തു​ട​ങ്ങാ​നാ​യി​ല്ല. എ​ന്താ​ണ് കാ​ര​ണ​മെ​ന്നു പോ​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് വി​ശ​ദീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല.

ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി​യാ​ലേ തി​യറ്റ​ർ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​വൂ. തി​യറ്റ​ർ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ലെ ചോ​ർ​ച്ച​യാ​ണ് അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ചോ​ർ​ച്ച അ​ട​യ്ക്ക​ൽ പോ​ലും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നി​ട്ടി​ല്ല.

അ​തേ സ​മ​യം ര​ണ്ട​ര മാ​സ​ത്തി​ല​ധി​ക​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് അ​റി​ഞ്ഞി​ട്ടും ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ഡി​എം​ഒ വി​സ​മ്മ​തി​ച്ചു.
ത​നി​ക്ക് ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ന്നും പ​ണി വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് ചോ​ദി​ക്കാ​നും ഡി​എം​ഒ നി​ർ​ദേ​ശി​ച്ചു. അ​തേ സ​മ​യം തിയ​റ്റ​റി​ലെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Related posts