റിട്ടയേർഡ്  എസ്ഐയുടെ വീട്ടിൽ  മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ആക്രമണം:  സംഭവത്തിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കാ​ട്ടാ​ക്ക​ട: പ​ട്ടാ​പ്പ​ക​ൽ മ​ദ്യ​പി​ച്ചെ​ത്തി വീ​ടു​ക​ളി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും പ​ണം ക​വ​ർ​ച്ച ചെ​യ്യു​ക​യു​ക​യും ചെ​യ്‌​ത ര​ണ്ടു​പേ​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടാ​ക്ക​ട ചാ​യ്ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക്കു​ട്ട​ൻ എ​ന്ന അ​നി​ൽ​കു​മാ​ർ(41), അ​നീ​ഷ്(28) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കുന്നേരമാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​യ്ക്കു​ളം സ്വ​ദേ​ശി റി​ട്ട. എ​സ്.​ഐ. പ്ര​സ​ന്ന​കു​മാ​റി​ന്‍റെ വീ​ട്ടി​ലും ചാ​യ്ക്കു​ള​ത്ത് ഹോ​ളോ​ബ്രി​ക്‌​സ് ഉ​ട​മ ബി​നോ​യി​യു​ടെ വീ​ട്ടി​ലു​മാ​ണ് ആ​റം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്.

ര​ണ്ട് വീ​ടു​ക​ളി​ലും എ​ത്തി​യ സം​ഘം ആ​യു​ധ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും പ്ര​സ​ന്ന​കു​മാ​റിന്‍റെ വീ​ട്ടി​ലെ മേ​ശ​യ്ക്കു​ള്ളി​ലി​രു​ന്ന 7000 രൂ​പ​യും എ​ടു​ത്തു​കൊ​ണ്ടു​പോ​യ​താ​യും പ​രാ​തിയിൽ പറയുന്നു.

അ​ക്ര​മം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം ര​ക്ഷ​പ്പെ​ട്ടു. കേ​സി​ലെ ബാ​ക്കി പ്ര​തി​ക​ളും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts