യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ വീ​ടി​നുനേ​രെ ആ​ക്ര​മ​ണം; ര​ണ്ടുപേ​ർക്ക് പരിക്ക്; പിന്നിൽ സിപിഎമ്മെന്ന് ബിജെപി


കൊ​ടു​ങ്ങ​ല്ലൂ​ർ: യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ വീ​ടി​നുനേ​രെ ആ​ക്ര​മ​ണം. നേ​താ​വി​ന്‍റെ ഭാ​ര്യ​യ​ട​ക്കം ര​ണ്ടുപേ​ർക്കു പരിക്ക്.
യു​വ​മോ​ർ​ച്ച മേ​ത്ത​ല ഏ​രി​യ പ്ര​സി​ഡ​ന്‍റ് പാ​ത്ര​ക്ക​ട​വി​ൽ സു​ബി​ൻ കു​മാ​റി​ന്‍റെ വാ​ട​കവീ​ടാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ അ​ടി​ച്ചുത​ക​ർ​ത്ത​ത്.

ഇന്നലെ പു​ല​ർ​ച്ചെ ഒ​ന്നേ​കാ​ലോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ര​ണ്ട് ജ​ന​ൽപാ​ളി​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

ചി​ല്ല് കൊ​ണ്ട് പ​രി​ക്കുപ​റ്റി​യ സു​ബി​ൻ കു​മാ​റി​ന്‍റെ ഭാ​ര്യ അ​ഷി​ത (25), സം​ഭ​വം ക​ണ്ട് ത​ലചു​റ്റി വീ​ണ സു​ബി​ൻ കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സു​ബീ​ഷി​ന്‍റെ ഭാ​ര്യ ഉ​ണ്ണി​മാ​യ (21) എ​ന്നി​വ​രാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.​സം​ഭ​വം ന​ട​ക്കു​ന്പോ​ൾ സു​ബി​ൻ കു​മാ​റും സു​ബീ​ഷും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല​.

സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​യി​ൽ സിപിഎം ​അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ബി​ജെപി ​ആ​രോ​പി​ച്ചു.

കീ​ഴ്ത്ത​ളി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ബി വേ​ലി​പ്പ​റ​ന്പി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.എ​സ്. വി​നോ​ദ്, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ എ​ൽ.കെ. ​മ​നോ​ജ്, കെ.ആ​ർ. വി​ദ്യാ​സാ​ഗ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ജി​തി​ൻ ചെ​ന്പ്ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment