ഇരിക്കട്ടെ ഒരു കേസുകൂടി..!  ക​ഞ്ചാ​വു​കേസ് പ്രതി പാറവുകാരനെ തള്ളിയിട്ടശേഷം മതിചാടി രക്ഷപ്പെട്ടു; പിന്നാലെ ഓടിയ പോലീസുകാരന് പരുക്ക്; പ്രതിക്കായി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​തമാക്കി

ആ​ല​പ്പു​ഴ: പാ​റാ​വു​കാ​ര​നെ ത​ള്ളി​യി​ട്ട​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യ്ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. കോ​ഴി​ക്കോ​ട് തീ​ക്കു​നി​വേ​ളം ഒ​ത​ല​ത്ത് വീ​ട്ടി​ൽ അ​ജ​നാ​സി​നെ പി​ടി​കൂ​ടാ​നാ​യാ​ണ് സൗ​ത്ത് പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ നി​ന്നും പാ​റാ​വു​കാ​ര​നെ ത​ള്ളി​യി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പി​ന്നാ​ലെ​യോ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് അ​ജ​നാ​സി​നെ 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ഉ​ച്ച​യോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ പാ​റാ​വു​കാ​ര​നെ ത​ള്ളി​യി​ട്ട​ശേ​ഷം സ​മീ​പ​ത്തെ മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കേ​സും സൗ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Related posts