റ​ബ​ര്‍ വി​ദേ​ശ​വി​ല 300 ക​ട​ന്നേ​ക്കും: ബോ​ര്‍​ഡ് ആ​ഭ്യ​ന്ത​ര വി​ല ഉ​യ​ര്‍​ത്ത​ണം

കോ​ട്ട​യം: കോ​ട്ട​യം, കൊ​ച്ചി മാ​ര്‍​ക്ക​റ്റി​ല്‍ ഷീ​റ്റ് റ​ബ​ര്‍ 260 രൂ​പ​യ്ക്ക് വ്യാ​പാ​രം ന​ട​ക്കു​മ്പോ​ഴും റ​ബ​ര്‍ ബോ​ര്‍​ഡി​ന് പ്ര​ഖ്യാ​പി​ത വി​ല 253 രൂ​പ. ആ​ര്‍​എ​സ്എ​സ് അ​ഞ്ച് ഗ്രേ​ഡി​ന് 249 രൂ​പ. വി​ദേ​ശ​വി​ല കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് 255 രൂ​പ​യ്ക്ക് ഇ​ന്ന​ലെ റ​ബ​ര്‍ വാ​ങ്ങാ​ന്‍ ത​യാ​റാ​യി. ഡീ​ല​ര്‍​മാ​രി​ല്‍​നി​ന്ന് ട​യ​ര്‍ ക​മ്പ​നി​ക​ള്‍ 260 രൂ​പ​യ്ക്ക് ഷീ​റ്റ് വാ​ങ്ങി.

റ​ബ​ര്‍ വി​ദേ​ശ​വി​ല ആ​ഭ്യ​ന്ത​ര വി​ല​യേ​ക്കാ​ള്‍ 30 രൂ​പ കൂ​ടി 283 രൂ​പ​യി​ലേ​ക്ക് കു​തി​ക്കു​മ്പോ​ഴും വ്യ​വ​സാ​യി​ക​ളു​ടെ സ​മ്മ​ര്‍​ദ​ത്തി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് വി​ല ഉ​യ​ര്‍​ത്താ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. റ​ബ​ര്‍ വി​ദേ​ശ വി​ല അ​ടു​ത്ത​യാ​ഴ്ച 300 രൂ​പ ക​ട​ക്കു​മെ​ന്നി​രി​ക്കേ ആ​ഭ്യ​ന്ത​ര​വി​ല 275 രൂ​പ​യി​ലേ​ക്ക് റ​ബ​ര്‍ ബോ​ര്‍​ഡ് ഉ​യ​ര്‍​ത്തേ​ണ്ട​താ​ണ്.

ഡി​മാ​ന്‍​ഡി​ന് ആ​നു​പാ​തി​ക​മാ​യി ഷീ​റ്റ് മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തു​ന്നി​ല്ലെ​ന്ന് ബോ​ര്‍​ഡി​നും കൃ​ത്യ​മാ​യ ക​ണ​ക്കു​ണ്ട്. മാ​ര്‍​ക്ക​റ്റി​ല്‍ ദി​വ​സം നൂ​റു കി​ലോ ഷീ​റ്റ്പോ​ലും വാ​ങ്ങാ​ന്‍ കി​ട്ടു​ന്നി​ല്ലെ​ന്നും ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ക്കു​ന്ന തോ​തി​ല്‍ വി​ല ഉ​യ​രേ​ണ്ട​താ​ണെ​ന്നും പ്ര​മു​ഖ ഡീ​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു.

ട​യ​ര്‍ ക​മ്പ​നി​ക​ള്‍​ക്ക് റ​ബ​ര്‍ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ വ​ലി​യ തോ​തി​ല്‍ ഡി​മാ​ന്‍​ഡു​ണ്ട്. വി​ല ഉ​യ​ര്‍​ന്ന​തി​ന്‍റെ നേ​ട്ടം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് വി​ല ഉ​യ​ര്‍​ത്തി​യേ തീ​രൂ. വി​ല 275 രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍​ന്നാ​ല്‍ ക​ര്‍​ഷ​ക​ര്‍ മ​ഴ​മ​റ​യി​ട്ട് ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടും. ഇ​ട​യ്ക്കി​ടെ വേ​ന​ല്‍​മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ത്ത മാ​സ​ത്തോ​ടെ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കേ​ണ്ട​താ​ണ്.

കി​ലോ​യ്ക്ക് ര​ണ്ടു രൂ​പ നി​ര​ക്കി​ല്‍ ദി​വ​സ​വും വി​ദേ​ശ​വി​ല വ​ര്‍​ധി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം ആ​ഭ്യ​ന്ത​ര വി​ല​യി​ല്‍ പ​ര​മാ​വ​ധി ഒ​രു രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് റ​ബ​ര്‍ ബോ​ര്‍​ഡ് നി​ശ്ച​യി​ക്കു​ന്ന​ത്. താ​യ​ലാ​ന്‍​ഡ്, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്‌​നാം എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വും ആ​ഗോ​ള മാ​ര്‍​ക്ക​റ്റി​ലെ ദൗ​ര്‍​ല​ഭ്യ​വും ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​വു​മാ​ണു വി​ദേ​ശ വി​ല അ​തി​വേ​ഗം ഉ​യ​രാ​ന്‍ കാ​ര​ണം.

സി​ന്ത​റ്റി​ക് റ​ബ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ക്രൂ​ഡ് ഓ​യി​ലി​ല്‍ നി​ന്നാ​ണ്. ക്രൂ​ഡ് വി​ല കൂ​ടി​യ​തോ​ടെ സി​ന്ത​റ്റി​ക് റ​ബ​ര്‍ നി​ര്‍​മാ​ണം ന​ഷ്ട​ത്തി​ലാ​യ​താ​ണ് പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ഡി​മാ​ന്‍​ഡ് ഉ​യ​രു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. അ​ഗ​ര്‍​ത്ത​ല മാ​ര്‍​ക്ക​റ്റി​ല്‍ വി​ല 250 വ​രെ ഉ​യ​ര്‍​ന്ന​തോ​ടെ അ​വി​ടെ​നി​ന്നു ഷീ​റ്റ് എ​ത്തി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ വ്യാ​പാ​രി​ക​ള്‍​ക്ക് സാ​ധി​ക്കി​ല്ല. ലോ​റി വാ​ട​ക​യും ലോ​ഡിം​ഗ് കൂ​ലി​യും ക​ണ​ക്കാ​ക്കി​യാ​ല്‍ വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഷീ​റ്റ് വാ​ങ്ങു​ന്ന​ത് ഇ​വി​ട​ത്തെ ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ഷ്ട​മാ​ണ്.

ര​ണ്ടു മാ​സ​മാ​യു​ള്ള ക​ന​ത്ത ചൂ​ടാ​ണ് ഇ​ത്ത​വ​ണ റ​ബ​റി​ന് ദോ​ഷ​മാ​യി മാ​റി ഉ​ത്പാ​ദ​നം തീ​രെ കു​റ​യാ​ന്‍ കാ​ര​ണ​മാ​യ​ത്. ഷീ​റ്റ് റ​ബ​റി​ന് 254 രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന തോ​തി​ല്‍ ലാ​റ്റ​ക്‌​സി​ന് 231 രൂ​പ​യി​ലെ​ത്തി. ഒ​ട്ടു​പാ​ല്‍ വി​ല​യി​ലും ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ട്.

വി​ല ഉ​യ​ര്‍​ന്നെ​ങ്കി​ലും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് സ്റ്റോ​ക്കി​ല്ല. ടാ​പ്പിം​ഗ് നി​ര്‍​ത്തി​യ ഫെ​ബ്രു​വ​രി​യി​ല്‍​ത​ന്നെ കൈ​യി​ലു​ള്ള സ്റ്റോ​ക്കു​ക​ള്‍ വി​റ്റ​ഴി​ച്ചി​രു​ന്നു. ഉ​ത്പാ​ദ​ന​കു​റ​വും ആ​ഗോ​ള ആ​വ​ശ്യ​വും ചേ​ര്‍​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും റ​ബ​ര്‍ വി​ല ഉ​യ​ര്‍​ന്ന നി​ല​യി​ല്‍ തു​ട​രും. മാ​ര്‍​ക്ക് ഡി​മാ​ന്‍​ഡി​ന്‍റെ​യും വി​ദേ​ശ​വി​ല​യു​ടെ​യും തോ​തി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് വി​ല ഉ​യ​ര്‍​ത്തി​യാ​ല്‍ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​യ​ര്‍​ന്ന വി​ല​യു​ടെ മെ​ച്ച​മു​ണ്ടാ​കൂ.

റെ​​​ജി ജോ​​​സ​​​ഫ്

Related posts

Leave a Comment