സ്നേ​ഹ​വീ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യ​സം​സ്ക​ര​ണ കേ​ന്ദ്രം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള സ്നേ​ഹ​വീ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ പ​രാ​തി.

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജോ​ണ്‍ ഡാ​നി​യേ​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ രാ​മ​വ​ർ​മ​പു​ര​ത്തു പ​രി​ഗ​ണി​ക്കു​ന്ന 100 കെഎ​ൽഡി ​സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ൻ​റ് പ്ലാ​ന്‍റി​നാ​യി കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള വ​യോ​ജ​ന കേ​ന്ദ്ര​മാ​യ സ്നേ​ഹ​വീ​ടി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ത് ഇ​വി​ടെ താ​മ​സി​ക്കു​ന്ന മു​തി​ർ​ന്ന പൗ​ര​ൻ​മാ​ര​ട​ക്ക​മു​ള്ള അ​ന്തേ​വാ​സി​ക​ളോ​ടു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ ​കേ​ന്ദ്രം ഭീ​ഷ​ണി​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മാ​ലി​ന്യ​വും കൊ​ണ്ടു​ള്ള ലോ​റി​ക​ളു​ടെ വ​ര​വും ബു്ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന് ജോ​ണ്‍ ഡാ​നി​യേ​ൽ പ​റ​ഞ്ഞു.

സ്നേ​ഹ​വീ​ട് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തോ ആ​യ പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ ആ​വ​ശ്യ​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​യാ​യ സ്നേ​ഹ​വീ​ടി​ന് ചു​റ്റും താ​മ​സി​ക്കു​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം ക​ക്കൂ​സ് മാ​ലി​ന്യ പ്ലാ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഇ​തു​വ​രെ​യും തേ​ടി​യി​ട്ടി​ല്ലെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment