കാമ്പസ് മാ​ഗ​സി​നി​ലെ ക​വി​ത 24 ാം വ​ർ​ഷം ആ​ൽ​ബ​മാ​യി; അ​ണി​യ​റ​യി​ൽ ശാ​സ്ത്ര​ജ്ഞ​ൻ


തൃ​ശൂ​ർ: ന​ഷ്ട​പ്ര​ണ​യ​ത്തി​ന്‍റെ നോ​വു​മാ​യി പ്ര​ണ​യ​സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ സം​ഗീ​ത ആ​ൽ​ബം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യ ഈ ​ദൃ​ശ്യ​കാ​വ്യം മ​ഞ്ജു​വാ​ര്യ​രു​ടെ​യും മ​ധു​ബാ​ല​കൃ​ഷ്ണ​ന്‍റെ​യും എ​ഫ്ബി പേ​ജു​ക​ളി​ലൂ​ടെ​യാ​ണു റി​ലീ​സാ​യ​ത്.

ക്രൈ​സ്റ്റ് കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ബാ​ബു വ​ർ​ഗീ​സ് എ​ന്ന വി​ദ്യാ​ർ​ഥി 1997 ൽ ​കോ​ള​ജ് മാ​ഗ​സി​നി​ൽ എ​ഴു​തി​യ വി​ര​ഹാ​ർ​ദ്ര​മാ​യ വ​രി​ക​ളാ​ണു 24 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ൽ​ബ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​ത്.

നെ​ത​ർ​ലാ​ൻ​ഡ്സി​ൽ സീ​നി​യ​ർ ശാ​സ്ത്ര​ജ്ഞ​നാ​ണ് ഡോ. ​ബാ​ബു വ​ർ​ഗീ​സ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്ത​ത്. സ്കൂ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യാ​നു​ഭ​വം കൂ​ടി സ​മ്മാ​നി​ച്ചാ​ണ് ആ​ൽ​ബം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​കു​ൽ നാ​രാ​യ​ണ​ൻ, ലു​ലു മാ​ത്യു എ​ന്നി​വ​രാ​ണു ഗാ​നം ആ​ല​പി​ച്ച​ത്. ലി​യോ ആ​ൻ​റ​ണി സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. ബെ​യ്ലി ജോ​സ് ആ​ണ് ക്യാ​മ​റ ച​ലി​പ്പി​ച്ച​ത്.

ന​കു​ൽ നാ​രാ​യ​ണ​ൻ, രേ​ഷ്മ ന​കു​ൽ, സോ​ന സോ​ജ​ൻ എ​ന്നി​വ​രാ​ണ് ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ക്രി​സ്റ്റ​ഫ​ർ ജോ​സ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചു. റി​ലീ​സ് ചെ​യ്തു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഹി​റ്റ് ചാ​ർ​ട്ടി​ലി​ടം പി​ടി​ച്ച ആ​ൽ​ബം ക​ണ്ട​ത് പ​തി​നേ​ഴാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്.

Related posts

Leave a Comment