കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​നം പി​​ഴ​​ച്ചു! ചൂ​​ട് കു​​റ​​യു​​ന്നു; താ​​പ​​നി​​ല മു​​ന്ന​​റി​​യി​​പ്പ് പി​​ൻ​​വ​​ലി​​ച്ചു

കോ​​ട്ട​​യം: താ​​പ​​നി​​ല ജി​​ല്ല​​യി​​ൽ നാ​​ലു ഡി​​ഗ്രി വ​​രെ ഉ​​യ​​ർ​​ന്നേ​​ക്കു​​മെ​​ന്ന കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​നം പി​​ഴ​​ച്ചു. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ 37.5 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ലെ​​ത്തി​​യ ചൂ​​ട് ര​​ണ്ടു ദി​​വ​​സ​​മാ​​യി 36.5 ഡി​​ഗ്രി​​യി​​ലേ​​ക്ക് താ​​ഴു​​ക​​യും ചെ​​യ്തു.

അ​​ന്ത​​രീ​​ക്ഷ ഈ​​ർ​​പ്പ​​ത്തി​​ന്‍റെ തോ​​ത് കൂ​​ടു​​ന്ന​​ത​​നു​​സ​​രി​​ച്ച് ചൂ​​ട് വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ വീ​​ണ്ടും താ​​ഴാ​​നാണ് സാ​​ധ്യ​​ത. ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​യും ഭീ​​തി​​യും അ​​ക​​റ്റാ​​ൻ താ​​പ​​നി​​ല നോ​​ക്കി​​നി​​ൽ​​ക്കെ കൂ​​ടു​​മെ​​ന്ന സാ​​ധ്യ​​താ പ്ര​​വ​​ച​​നം കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് ഇ​​ന്ന​​ലെ പി​​ൻ​​വ​​ലി​​ച്ചു.

ചൊ​​വ്വാ​​ഴ്ച വ​​രെ ചൂ​​ട് പെ​​ട്ടെ​​ന്ന് കൂ​​ടു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പാ​​ണ് കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് ന​​ൽ​​കി​​യി​​രു​​ന്ന​ത്. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി നാ​​ലു ഡി​​ഗ്രി വ​​രെ ചൂ​​ട് കൂ​​ടാ​​നു​​ള്ള സാ​​ഹ​​ച​​ര്യം അ​​ത്യ​​പൂ​​ർ​​മാ​​യി​​രി​​ക്കെ എ​​ന്തു മാ​​ന​​ദ​​ണ്ഡ​​ത്തി​​ലാ​​ണ് ജ​​ന​​ങ്ങ​​ളെ ഭീ​​തി​​യി​​ലാ​​ഴ്ത്തി​​യ മു​​ന്ന​​റി​​യി​​പ്പു​​ണ്ടാ​​യ​​തെ​​ന്നു വ്യ​​ക്ത​​മ​​ല്ല.

കേ​​ര​​ള​​ത്തി​​ൽ ഇ​​ത്ത​​ര​​ത്തി​​ൽ പെ​​ട്ടെ​ന്ന് ചൂ​​ട് കൂ​​ടി​​യാ​​ൽ ക​​ർ​​ണാ​​ട​​കം, ത​​മി​​ഴ്‌​നാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളും ചൂ​​ട് കൂ​​ടേ​​ണ്ട​​താ​​ണ്. അ​​യ​​ൽ​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഒ​​രി​​ട​​ത്തും മു​​ന്ന​​റി​​യി​​പ്പ് ഉ​​ണ്ടാ​​യ​​തു​​മി​​ല്ല.

Related posts

Leave a Comment